ജയില്‌ലൈബ്രറിയില്‌ ‘പുസ്തകപ്പൂരം’
Wednesday, February 19, 2020 12:56 AM IST
മ​ഞ്ചേ​രി: മ​ഞ്ചേ​രി സ്പെ​ഷൽ സ​ബ്ജ​യി​ലി​ലെ ത​ട​വു​കാ​ർ​ക്ക് ഇനി ഇഷ്ടംപോലെ പു​സ്ത​കം വായിക്കാം. ജ​യി​ൽ ലൈ​ബ്ര​റി​യി​ലെ പു​സ്ത​ക​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ചു കൊ​ണ്ട് മ​ഞ്ചേ​രി ’പു​സ്ത​ക​പ്പൂ​ര’​മാ​ണ് ലൈ​ബ്ര​റി​ക്ക് കൈ​ത്താ​ങ്ങാ​യ​ത്. 1495 പു​സ്ത​ക​ങ്ങ​ളാ​ണ് നി​ല​വി​ൽ ഇ​വി​ടെ​യു​ള്ള​ത്. നൂ​റോ​ളം ത​ട​വു​കാ​രി​ൽ ഭൂ​രി​ഭാ​ഗ​വും വാ​യ​ന​യി​ൽ താ​ല്പ​ര്യ​മു​ള്ള​വ​രാ​ണ്.
ഈ ​അ​വ​സ​ര​ത്തി​ലാ​ണ് പു​സ്ത​ക​പ്പൂ​ര​ത്തി​ന്‍റെ ഇ​ട​പെ​ട​ലു​ണ്ടാ​കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ ’പ​രി​ധി’ പ​ബ്ലി​ക്കേ​ഷ​ൻ​സ്, ക​ണ്ണൂ​രി​ലെ ’കൈ​ര​ളി’ ബു​ക്സ്, മ​ഞ്ചേ​രി എ​ഫ്എം.​നി​ല​യം പ്രോ​ഗ്രാം മേ​ധാ​വി ഡി.​പ്ര​ദീ​പ്കു​മാ​ർ, എ​ഴു​ത്തു​കാ​രി​യും അ​ധ്യാ​പി​ക​യു​മാ​യ ജ​ല​ജ പ്ര​സാ​ദ്, ര​വീ​ന്ദ്ര​ൻ മം​ഗ​ല​ശ്ശേ​രി എ​ന്നി​വ​രി​ൽ നി​ന്നും ശേ​ഖ​രി​ച്ച 12,000 രൂ​പ​യു​ടെ പു​സ്ത​ക​ങ്ങ​ളാ​ണ് ലൈ​ബ്ര​റി​യി​ലേ​ക്ക് ന​ൽ​കി​യ​ത്.
സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മാ​യി പ്ര​സാ​ധ​ക​രും എ​ഴു​ത്തു​കാ​രും ഉ​ൾ​പ്പെ​ടു​ന്ന അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളി​ൽ നി​ന്നും സ​ഹാ​യ വാ​ഗ്ദാ​ന​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.
മ​ല​പ്പു​റം ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലും വ​ലി​യ തോ​തി​ലു​ള്ള സ​ഹാ​യ​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്. ‌ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ഡോ.​കെ.​കെ.​ബാ​ല​ച​ന്ദ്ര​ൻ പു​സ്ത​ക​ങ്ങ​ൾ ജ​യി​ൽ സൂ​പ്ര​ണ്ട് കെ.​മു​ഹ​മ്മ​ദ് സി​യാ​ദി​ന് കൈ​മാ​റി.
പു​സ്ത​പ്പൂ​രം പ്ര​തി​നി​ധി​ക​ളാ​യ ര​വീ​ന്ദ്ര​ൻ മം​ഗ​ല​ശേ​രി, ജ​യ​പ്ര​കാ​ശ് കാ​ന്പു​റം, ഡെ​പ്യൂ​ട്ടി പ്രി​സ​ണ്‍ ഓ​ഫീ​സ​ർ എ​ൻ.​എം.​പ്ര​സാ​ദ്, അ​സി. പ്രി​സ​ണ്‍ ഓ​ഫീ​സ​ർ സു​ഹൈ​ൽ ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.