’ഉ​ത്സ​വം2020’ ഇ​ന്നു​മു​ത​ൽ
Saturday, February 22, 2020 12:19 AM IST
മ​ല​പ്പു​റം: കേ​ര​ള​ത്തി​ലെ ത​ന​തു ക​ല​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ’ഉ​ത്സ​വം 2020’ ന് ​ഇ​ന്നു മ​ല​പ്പു​റം കോ​ട്ട​ക്കു​ന്ന് പാ​ർ​ക്കി​ലും പ​ടി​ഞ്ഞാ​റേ​ക്ക​ര ബീ​ച്ചി​ലും തു​ട​ക്ക​മാ​കും.
28 വ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പൊ​റാ​ട്ടു നാ​ട​കം, പൂ​ത​നും തി​റ​യും തോ​റ്റം പാ​ട്ട്, കോ​ൽ​ക്ക​ളി, കാ​ക്ക​രി​ശി നാ​ട​കം, നാ​ട​ൻ​പാ​ട്ട്, സോ​പാ​ന സം​ഗീ​തം, തോ​ൽ​പാ​വ​ക്കൂ​ത്ത്, ക​ള​രി​പ്പ​യ​റ്റ്, ശാ​സ്താം​പാ​ട്ട്, ക​രി​ങ്കു​ട്ടി തോ​റ്റം തു​ട​ങ്ങി വ്യ​ത്യ​സ്ത​മാ​ർ​ന്ന നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ൾ ഉ​ത്സ​വ​ത്തി​ൽ അ​ര​ങ്ങേ​റും. വൈ​കിട്ട് 6.30നു ​ആ​രം​ഭി​ക്കും.