സ്വീ​ക​ര​ണം യു​ഡി​എ​ഫ് അംഗങ്ങള്‌ ബ​ഹി​ഷ്ക​രി​ച്ചു
Tuesday, February 25, 2020 12:21 AM IST
പെ​രി​ന്ത​ൽ​ൽ​മ​ണ്ണ: ജി​ല്ല​യി​ൽ മി​ക​ച്ച പ​ഞ്ചാ​യ​ത്താ​യി തെ​ര​ഞ്ഞെ​ടു​ത്ത​ പു​ലാ​മ​ന്തോ​ൾ പ​ഞ്ചാ​യ​ത്തി​നു ന​ൽ​കു​ന്ന സീ​ക​ര​ണം യു​ഡി​എ​ഫ് അംഗങ്ങള്‌ ബ​ഹി​ഷ്ക​രി​ച്ചു. സ്വീ​ക​ര​ണം ഏ​ക​പ​ക്ഷീ​യ​വും രാ​ഷ്ട്രീ​യ താ​ത്പ​ര്യ​ങ്ങ​ൾ മു​ൻ നി​ർ​ത്തി​യു​മാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് ബ​ഹി​ഷ്ക​രി​ച്ച​ത്. പു​ലാ​മ​ന്തോ​ൾ പ​ഞ്ചാ​യ​ത്തി​നെ ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ ദേ​ശീ​യ, സം​സ്ഥാ​ന, ജി​ല്ല ത​ല​ത്തി​ൽ എ​ട്ടു ത​വ​ണ മി​ക​ച്ച ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​യി തെ​ര​ഞ്ഞെ​ടു​ത്ത സ​മ​യ​ത്ത് കാ​ണാ​ത്ത പൗ​രാ​വ​ലി​യും സ്വീ​ക​ര​ണ​വും ഭ​ര​ണം സ​മി​തി​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന വ്യ​ക്തി​യു​ടെ ഭ​ര​ണ പ​രാ​ജ​യം മ​റ​ച്ചു​വ​യ്ക്കാ​നു​ള്ള രാ​ഷ്ട്രീ​യ നാ​ട​ക​മാ​ണെ​ന്നു മെം​ബ​ർ​മാ​ർ ആ​രോ​പി​ച്ചു.
2010-15 കാ​ല​യ​ള​വി​ൽ യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി ഇ​ന്ത്യ​യി​ൽ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച പ​ഞ്ചാ​യ​ത്താ​യും സം​സ്ഥാ​ന​ത്തെ മി​ക​ച്ച പ​ഞ്ചാ​യ​ത്താ​യും ജി​ല്ല​യി​ലെ മി​ക​ച്ച ഒ​ന്നാ​മ​ത്തെ ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​യും ര​ണ്ടു ത​വ​ണ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട് ഒ​രു കോ​ടി​രൂ​പ​യോ​ളം നേ​ടിയ​പ്പോ​ൾ അ​തി​നെ വി​ല​കു​റ​ച്ചു കാ​ണി​ച്ച​വ​രാ​ണ് ജി​ല്ലാ​ത​ല​ത്തി​ൽ ഒ​ന്നാ​മ​താ​യ​പ്പോ​ൾ പൗ​രാ​വ​ലി​യു​ടെ പേ​രി​ൽ സ്വീ​ക​ര​ണം ഒ​പ്പി​ച്ചെ​ടു​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ മെം​ബ​ർ​മാ​ർ ആ​രോ​പി​ച്ചു.