എ​സ്ഡി​പി​ഐ ര​ണ്ടാം ഘ​ട്ട​സമരത്തി​ലേ​ക്ക്
Tuesday, February 25, 2020 12:21 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ച​ന്ത​ക്കു​ന്നി​ൽ അം​ബേ​ദ്ക​ർ ച​ത്വ​രം സ്ഥാ​പി​ച്ച് എ​സ്ഡി​പി​ഐ പൗ​ര​ത്വ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണെ​ന്നു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. സി​എ​എ. പി​ൻ​വ​ലി​ക്കു​ക, എ​ൻആ​ർ​സി ഉ​പേ​ക്ഷി​ക്കു​ക, ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കു​ക എ​ന്നി ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് 25 മു​ത​ൽ മാ​ർ​ച്ച് അ​ഞ്ചു വ​രെ സം ​സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അം​ബേ​ദ്ക​ർ ച​ത്വ​ര​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​ത്.
ച​ന്ത​ക്കു​ന്നി​ൽ 25, 26, 27 തി​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ രാ​ത്രി പ​ത്തു​വ​രെ​യാ​ണ് പ​രി​പാ​ടി. 25ന് ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി​പി​എ. ല​ത്തീ​ഫ്, 26ന് ​സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ജ​ലീ​ൽ നീ​ലാ​ന്പ്ര, 27ന് ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ മ​ജീ​ദ് ഫൈ​സി എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജി​ല്ല​യി​ൽ അ​ഞ്ചു സ്ഥ​ല​ങ്ങ​ളി​ലാ​യി​രി​ക്കും അം​ബേ​ദ്ക​ർ ച​ത്വ​ര​ങ്ങ​ൾ സ്ഥാ​പി​ക്കു​ക എ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​നയ്​ക്ക് വി​രു​ദ്ധ​മാ​യാ​ണ് പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ന​ട​പ്പാ​ക്കി​യ​ത.് അ​തി​നാ​ലാ​ണ് ഭ​ര​ണ​ഘ​ട​നാ ശി​ൽ​പി​യാ​യ അം​ബേ​ദ​ക​റു​ടെ ച​ത്വ​ര​ങ്ങ​ൾ സ്ഥാ​പി​ച്ച് ര​ണ്ടാം ഘ​ട്ട പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
രാ​ഷ്ട്രീ​യ, മ​ത, സാം​സ്കാ​രി​ക, പൗ​രാ​വ​കാ​ശ സം​ഘ​ട​ന​ക​ളി​ലെ പ്ര​മു​ഖ​ർ പ്രസംഗിക്കും. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ എ​സ്ഡി​പി​ഐ. സം​സ്ഥാ​ന സ​മി​തി അം​ഗം ജ​ലീ​ൽ നീ​ലാ​ന്പ്ര, സ്വാ​ഗ​ത​സം​ഘം അ​ധ്യ​ക്ഷ​ൻ ബാ​പ്പു ഡ​യ​മ​ണ്ട്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സി.​പി. മു​ജീ​ബ്, മു​നി​സി​പ്പ​ൽ പ്ര​സി​ഡ​ന്‍റ് റ​ഫീ​ഖ് ച​ന്ത​ക്കു​ന്ന്, എ.​പി. സ​ഫീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.