കെ​പി​സി​സി 1000 ഭ​വ​ന പ​ദ്ധ​തി: എ​എ​ച്ച്എ​സ്ടി​എ സ്നേ​ഹ​ഭ​വ​ന് ത​റ​ക്ക​ല്ലി​ട്ടു
Wednesday, February 26, 2020 12:26 AM IST
എ​ട​ക്ക​ര:​പ്ര​ള​യ​ദു​രി​ത ബാ​ധി​ത​ർ​ക്കാ​യി കെ​പി​സി​സി വാ​ഗ്ദാ​നം ന​ൽ​കി​യ 1000 ഭ​വ​ന പ​ദ്ധ​തി​യി​ൽ പ​ങ്കു ചേ​ർ​ന്നു കൊ​ണ്ട് എ​യ്ഡ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി ജി​ല്ല​യി​ലെ പോ​ത്തു​ക​ല്ല് ഭൂ​ദാ​ന​ത്ത് നി​ർ​മി​ക്കു​ന്ന വീ​ടി​ന് ത​റ​ക്ക​ല്ലി​ട്ടു. ശാ​ന്തി​ഗ്രാ​മി​ൽ ഉ​ദ​യം​പേ​രൂ​ർ വീ​ട്ടി​ൽ ഓ​മ​ന​യ്ക്കും കു​ടും​ബ​ത്തി​നു​മാ​യാ​ണ് വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്.
ഈ ​വീ​ടി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു കൊ​ണ്ടു​ള്ള ത​റ​ക്ക​ല്ലി​ട​ൽ മു​ൻ​മ​ന്ത്രി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് നി​ർ​വ്വ​ഹി​ച്ചു. ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് ആ​ർ. അ​രു​ണ്‍​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​മ​നോ​ജ് രേ​ഖ​ക​ൾ സ്വീ​ക​രി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ.​ക​രീം, ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഒ.​ടി.​ജെ​യിം​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​സു​ഗ​ത​ൻ, കെ.​എ.​വ​ർ​ഗീ​സ്, ഡോ.​കെ.​എം. ത​ങ്ക​ച്ച​ൻ, ഷാ​ജു പു​ത്തൂ​ർ, എ.​പി.​അ​ബ്ദു​ൾ നാ​സ​ർ, ജോ​സ് ജോ​ണ്‍ മാ​ത്യു, ജെ.​ഫി​ലി​പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.