കു​ടി​വെ​ള്ളം മു​ട​ങ്ങി​ല്ല; പ​രാ​തി​ പ​രി​ഹ​രി​ക്കാ​ൻ നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ
Thursday, March 26, 2020 11:07 PM IST
മ​ല​പ്പു​റം: നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ എ​ല്ലാ​യി​ട​ത്തും കു​ടി​വെ​ള്ളം ഉ​റ​പ്പു​വ​രു​ത്താ​നും പ​രാ​തി പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നു​മാ​യി വാ​ട്ട​ർ അ​ഥോ​റി​റ്റി നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രെ നി​യ​മി​ച്ചു. വാ​ട്ട​ർ അ​ഥോ​റി​റ്റി കോ​വി​ഡ് 19 സെ​ല്ലി​ന്‍റെ ഭാ​ഗ​മാ​യി ഇ​വ​ർ പ്ര​വ​ർ​ത്തി​ക്കും.
ജി​ല്ലാ എ​മ​ർ​ജ​ൻ​സി ഓ​പ്പ​റേ​ഷ​ൻ സെ​ല്ലി​ൽ എ​ത്തു​ന്ന കു​ടി​വെ​ള്ള പ്ര​ശ്ന​ങ്ങ​ൾ നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രെ അ​റി​യി​ക്കാ​ൻ വാ​ട്ട​ർ അ​ഥോ​റി​റ്റി ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഇ​വ​ർ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കും. ജി​ല്ല​യി​ലെ നോ​ഡ​ൽ ഓ​ഫീ​സ​റെ 8547638028 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാം. കൂ​ടാ​തെ 1916 എ​ന്ന ടോ​ൾ ഫ്രീ ​ന​ന്പ​റി​ലും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പ​രാ​തി അ​റി​യി​ക്കാം. ക്യാ​ഷ് കൗ​ണ്ട​റു​ക​ൾ താ​ത്ക്കാ​ലി​ക​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​നാ​ൽ വെ​ള്ള​ക്ക​രം ഓ​ണ്‍​ലൈ​നാ​യി https://epay.kwa.kerala.gov.in/ എ​ന്ന ലി​ങ്ക് സ​ന്ദ​ർ​ശി​ച്ച് അ​ട​ക്കാം.പ​രാ​തി​ക​ള്‍ 9188127925, 0483-2734857 എ​ന്ന ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട്ട് ന​ല്‍​കാ​മെ​ന്ന് വാ​ട്ട​ര്‍ അ​തോ​റി​റ്റി മ​ല​പ്പു​റം സൂ​പ്ര​ണ്ടി​ങ് എ​ഞ്ചി​നീ​യ​ര്‍ അ​റി​യി​ച്ചു.​ കൂ​ടാ​തെ 1916 എ​ന്ന ടോ​ള്‍ ഫ്രീ ​ന​മ്പ​റി​ലും ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് പ​രാ​തി അ​റി​യി​ക്കാം.