22 പേ​ർ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ
Wednesday, April 1, 2020 11:13 PM IST
എ​ട​ക്ക​ര: നി​യമം ​ലം​ഘി​ച്ച് നി​ര​ത്തി​ലി​റ​ങ്ങി​യ നാ​ല് ആ​ളു​ക​ളെ പോ​ത്തു​ക​ല്ലി​ലും എ​ട​ക്ക​ര​യി​ൽ ര​ണ്ട് പേ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ വ​ച്ചു. പോ​ത്തു​ക​ല്ലി​ൽ ര​ണ്ട് ബൈ​ക്കും പി​ടി​കൂ​ടി. വ​ഴി​ക്ക​ട​വ് സ്റ്റേ​ഷ​നി​ൽ അ​ഞ്ച് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. പ​തി​നാ​റ് പേ​രെ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ വ​ച്ചു.

സൗ​ജ​ന്യ റേ​ഷ​ൻ വി​ത​ര​ണം തു​ട​ങ്ങി

നി​ല​ന്പൂ​ർ: കോ​വി​ഡ് 19 രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യു​ള്ള ലോ​ക്ക്ഡൗ​ണ്‍ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ റേ​ഷ​ൻ വി​ത​ര​ണം നി​ല​ന്പൂ​ർ താ​ലൂ​ക്കി​ൽ തു​ട​ങ്ങി. റേ​ഷ​ൻ കാ​ർ​ഡി​ന്‍റെ അ​വ​സാ​ന അ​ക്കം 0, ഒ​ന്ന് എ​ന്നി​ങ്ങ​നെ​യു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​ണ് ഇന്നലെ വി​ത​ര​ണം ന​ട​ത്തി​യ​ത്. ഇന്നു ഇ​ത് ര​ണ്ട്, മൂ​ന്ന് അ​ക്ക​ങ്ങ​ളി​ൽ അ​വ​സാ​നി​ക്കു​ന്ന കാ​ർ​ഡു​ക​ൾ​ക്ക്.
അ​തി​നെ തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഇ​തേ​ക്ര​മ​ത്തി​ൽ അ​ഞ്ചാം തീ​യ​തി വ​രെ വി​ത​ര​ണം ചെ​യ്യും. ഈ ​നി​ശ്ചി​ത ദി​വ​സ​ങ്ങ​ളി​ൽ വാ​ങ്ങാ​ൻ പ​റ്റാ​തി​രു​ന്ന​വ​ർ​ക്ക് ഈ ​മാ​സം 20-ാം തീ​യ​തി വ​രെ വാ​ങ്ങാ​ൻ അ​വ​സ​ര​മു​ണ്ടാ​കു​മെ​ന്ന് നി​ല​ന്പൂ​ർ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ പി.​വ​ച​സ്പ​തി അ​റി​യി​ച്ചു.