കൗ​ണ്‍​സ​ല​ർ​മാ​രെ ഫോ​ണി​ൽ വി​ളി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി വ​നി​താ ക​മ്മീ​ഷ​ൻ
Sunday, April 5, 2020 11:10 PM IST
മ​ല​പ്പു​റം: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ന്പൂ​ർ​ണ ലോ​ക്ക് ഡൗ​ണ്‍ നി​ല​നി​ൽ​ക്കെ, സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ ഓ​ഫീ​സ് പൂ​ർ​ണ തോ​തി​ൽ പ്ര​വ​ർ​ത്തി​ക്കാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മു​ള്ള​തി​നാ​ൽ വ​നി​ത​ക​ൾ​ക്ക് കൗ​ണ്‍​സി​ല​ർ​മാ​രെ വി​ളി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യ​താ​യി വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ എം.​സി ജോ​സ​ഫൈ​ൻ അ​റി​യി​ച്ചു. പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന വ​നി​ത​ക​ൾ​ക്കു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു മ​ണി​വ​രെ കൗ​ണ്‍​സി​ല​ർ​മാ​രെ ഫോ​ണി​ൽ വി​ളി​ച്ച് പ​രാ​തി​ക​ളും പ്ര​ശ്ന​ങ്ങ​ളും അ​റി​യി​ക്കാം. നി​യ​മ ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​മാ​യ കേ​സു​ക​ളി​ൽ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ൾ നേ​രി​ട്ട് ഇ​ട​പെ​ടും. എ​റ​ണാ​കു​ളം-9495081142, 9746119911, തൃ​ശൂ​ർ- 9526114878, 9539401554, പാ​ല​ക്കാ​ട്- 7907971699, ഇ​ടു​ക്കി- 9645733967, 7025148689, തി​രു​വ​ന​ന്ത​പു​രം- 9495124586, 9447865209, കൊ​ല്ലം- 9995718666, 9495162057, ആ​ല​പ്പു​ഴ- 9446455657, കോ​ഴി​ക്കോ​ട്- 9947394710, വ​യ​നാ​ട്- 9745643015, 9496436359.