നി​ല​ന്പൂ​രി​ൽ മാ​ലി​ന്യം കു​മി​ഞ്ഞു കൂ​ടു​ന്നു: ന​ഗ​ര​സ​ഭ​യ്ക്കെ​തി​രേ പ്ര​തി​ഷേ​ധം
Friday, May 22, 2020 11:30 PM IST
നി​ല​ന്പൂ​ർ: ന​ഗ​ര​സ​ഭ​യി​ൽ സ​ന്പൂ​ർ​ണ മാ​ലി​ന്യ സം​സ്ക​ര​ണം ന​ട​പ്പി​ലാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് അ​ധി​കാ​ര​ത്തി​ൽ വ​ന്ന യു​ഡി​എ​ഫ് ഭ​ര​ണ സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​നം വെ​റും പ്ര​ഖ്യാ​പ​ന​ത്തി​ലും പ്ര​ചാ​ര​ണ​ത്തി​ലും മാ​ത്രം ഒ​തു​ങ്ങി​യ​താ​യി ആ​ക്ഷേ​പം. മാ​ലി​ന്യ സം​സ്ക​ര​ണം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ളേ​യും പൊ​തു​ജ​ന​ങ്ങ​ളേ​യും പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ടു​ള്ള മ​നു​ഷ്യ​ച​ങ്ങ​ല പി.​വി.​അ​ബ്ദു​ൾ വ​ഹാ​ബ് എം​പി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്ത് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗം മാ​ത്ര​മാ​ണ്. എ​ന്നാ​ൽ, പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല ന​ഗ​ര​സ​ഭ​ക്കു​ള്ളി​ൽ പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം കു​മി​ഞ്ഞു കൂ​ടി​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

കാ​ല​വ​ർ​ഷം എ​ത്തു​ന്ന​തി​ന് മു​ൻ​പ് പൊ​തു​ജ​ന ആ​രോ​ഗ്യം മു​ൻ നി​ർ​ത്തി പൊ​തു​ഇ​ട​ങ്ങ​ളി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ ന​ഗ​ര​സ​ഭ അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പെ​ട്ട് എ​ഐ​വൈ​എ​ഫ്് നി​ല​ന്പൂ​ർ മു​നി​സി​പ്പ​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​ർ ന​ഗ​ര​ത്തി​ലെ മാ​ലി​ന്യ​കൂ​ന്പാ​ര​ങ്ങ​ൾ​ക്ക് മൂ​ൻ​പി​ൽ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. യോ​ഗം സി​പി​ഐ ജി​ല്ല ക​മ്മി​റ്റി അം​ഗം പി.​എം.​ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷാ​ജ​ഹാ​ൻ പാ​ത്തി​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ഇ.​കെ.​ഷൗ​ക്ക​ത്ത​ലി, ഫൈ​സ​ൽ ചി​റ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.