മ​ല​പ്പു​റത്ത്14 പേ​ർ​ക്കു​കൂ​ടി കോവിഡ് സ്ഥിരീകരിച്ചു
Monday, June 1, 2020 11:37 PM IST
മ​ല​പ്പു​റം: മ​ല​പ്പു​റം ജി​ല്ല​യി​ൽ 14 പേ​ർ​ക്കു​കൂ​ടി ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
മേ​യ് 23ന് ​മും​ബൈ​യി​ൽ നി​ന്ന് പ്ര​ത്യേ​ക തീ​വ​ണ്ടി​യി​ൽ ഒ​രു​മി​ച്ചെ​ത്തി​യ താ​നാ​ളൂ​ർ പാ​ണ്ടി​യാ​ട് സ്വ​ദേ​ശി 55 കാ​ര​ൻ, 52 ഉം 43 ​ഉം വ​യ​സു​ള്ള ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ന്മാ​ർ, ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് മേ​യ് 17ന് ​എ​ത്തി​യ തൃ​ക്ക​ല​ങ്ങോ​ട് എ​ള​ങ്കൂ​ർ കു​ട്ട​ശേ​രി സ്വ​ദേ​ശി 21 കാ​ര​ൻ, മേ​യ് 17ന് ​ത​ന്നെ മം​ഗ​ളൂ​രു​വി​ൽ നി​ന്ന് എ​ത്തി​യ ആ​ലി​പ്പ​റ​ന്പ് വാ​ഴേ​ങ്ക​ട സ്വ​ദേ​ശി 26 കാ​ര​ൻ, ചെ​ന്നൈ​യി​ൽ നി​ന്ന് മേ​യ് 19ന് ​തി​രി​ച്ചെ​ത്തി​യ താ​ഴേ​ക്കോ​ട് മാ​ട്ട​റ​ക്ക​ൽ സ്വ​ദേ​ശി​നി 26കാ​രി, മും​ബൈ​യി​ൽ നി​ന്ന് പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ കൊ​ച്ചി വ​ഴി മേ​യ് 26ന് ​എ​ത്തി​യ ച​ങ്ങ​രം​കു​ളം കോ​ക്കൂ​ർ സ്വ​ദേ​ശി 52കാ​ര​ൻ, മേ​യ് 26ന് ​സ്വ​കാ​ര്യ​ബ​സി​ൽ മും​ബൈ​യി​ൽ നി​ന്ന് തി​രി​ച്ചെ​ത്തി​യ മാ​റ​ഞ്ചേ​രി സ്വ​ദേ​ശി 42 കാ​ര​ൻ, ജി​ദ്ദ​യി​ൽ നി​ന്ന് പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ മേ​യ് 29ന് ​ക​രി​പ്പൂ​രി​ലെ​ത്തി​യ വേ​ങ്ങ​ര എ​ആ​ർ ന​ഗ​ർ ബ​സാ​ർ നോ​ർ​ത്ത് കൊ​ള​പ്പു​റം സ്വ​ദേ​ശി 44 കാ​ര​ൻ, മോ​സ്കോ​യി​ൽ നി​ന്ന് പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം വ​ഴി മേ​യ് 21ന് ​ജി​ല്ല​യി​ലെ​ത്തി​യ പെ​രു​ന്പ​ട​പ്പ് നൂ​ണ​ക്ക​ട​വ് സ്വ​ദേ​ശി 24കാ​ര​ൻ, ദു​ബാ​യി​ൽ നി​ന്ന് മേ​യ് 29ന് ​പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ ക​രി​പ്പൂ​രി​ലെ​ത്തി​യ പൊ​ന്മു​ണ്ടം കു​റ്റി​പ്പാ​ല സ്വ​ദേ​ശി 24 കാ​ര​ൻ, മേ​യ് 29ന് ​ത​ന്നെ കു​വൈ​റ്റി​ൽ നി​ന്ന് പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ ക​രി​പ്പൂ​രി​ൽ തി​രി​ച്ചെ​ത്തി​യ ചേ​ലേ​ന്പ്ര വൈ​ദ്യ​ര​ങ്ങാ​ടി സ്വ​ദേ​ശി 33 കാ​ര​ൻ, ചെ​ന്നൈ​യി​ൽ നി​ന്ന് മേ​യ് 12ന് ​എ​ത്തി​യ ന​ന്ന​ന്പ്ര തെ​യ്യാ​ലു​ങ്ങ​ൽ വെ​ള്ളി​യാ​ന്പു​റം സ്വ​ദേ​ശി 30 കാ​ര​ൻ, മേ​യ് 28ന് ​ചെ​ന്നൈ​യി​ൽ നി​ന്നെ​ത്തി​യ എ.​ആ​ർ.​ന​ഗ​ർ മ​ന്പു​റം സ്വ​ദേ​ശി 30കാ​ര​ൻ എ​ന്നി​വ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ​.
ഇ​വ​രെ​ല്ലാം കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​മാ​യ മ​ഞ്ചേ​രി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഐ​സൊ​ലേ​ഷ​നി​ലാ​ണ്.