വ​ണ്ടൂ​രി​ലെ ബാ​റി​ന്‍റെ ലൈ​സ​ൻ​സ്: കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി
Tuesday, June 2, 2020 11:28 PM IST
നി​ല​ന്പൂ​ർ: എ​ക്സൈ​സ് അ​ധി​കൃ​ത​ർ സ​സ്പെ​ൻ​ഡ് ചെ​യ്ത വ​ണ്ടൂ​രി​ലെ സി​റ്റി പാ​ല​സ് ബാ​റി​ന് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി. ബാ​റി​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യാ​തി​രി​ക്കാ​നു​ള്ള കാ​ര​ണം 15 ദി​വ​സ​ത്തി​ന​കം ബോ​ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സി​ലു​ള്ള​ത്.
എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദ്ദേ​ശ​മ​നു​സ​രി​ച്ച് ജി​ല്ലാ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ വ​ഴി നി​ല​ന്പൂ​രി​ലെ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സി​ലെ പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ർ എം.​ഹ​രി​കൃ​ഷ്ണ​നാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ലോ​ക് ഡൗ​ണ്‍ കാ​ല​ത്ത് സീ​ൽ ചെ​യ്ത ബാ​ർ ഹോ​ട്ട​ൽ വ​ഴി അ​ന​ധി​കൃ​ത​മാ​യി മ​ദ്യം വി​റ്റതി​നെ തു​ട​ർ​ന്നാ​ണ് ചെ​റു​കാ​ട് വീ​ട്ടി​ൽ ന​രേ​ന്ദ്ര​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബാ​ർ ഹോ​ട്ട​ൽ അ​ട​ച്ചു പൂ​ട്ടി​യ​ത്.
കൂ​ടാ​തെ ഇ​യാ​ളു​ടെ വീ​ട്ടി​ൽ എ​ക്സൈ​സ് അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​ഹി​യി​ൽ നി​ന്നു​ള്ള മ​ദ്യം വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തും ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​യാ​ളു​ടെ മറ്റൊരു വീ​ട്ടി​ൽ വെ​ച്ചും ബാ​റി​ലെ മ​ദ്യം കൊ​ണ്ടു​പോ​യി വി​റ്റി​രു​ന്ന​താ​യി സൂ​ച​ന ല​ഭി​ച്ചി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. പ്ര​തി ന​രേ​ന്ദ്ര​ൻ റി​മാ​ൻഡി​ലാ​യ​തി​നാ​ൽ ഭാ​ര്യ​യാ​ണ് നോ​ട്ടീ​സ് കൈ​പ്പ​റ്റി​യ​ത്.