ആ​രോ​ഗ്യ ജാ​ഗ്ര​താ ലം​ഘ​നം; 14 കേ​സു​ക​ൾ
Friday, June 5, 2020 11:10 PM IST
മ​ല​പ്പു​റം: കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ആ​രോ​ഗ്യ ജാ​ഗ്ര​ത ലം​ഘി​ച്ച​തി​നു ജി​ല്ല​യി​ൽ 14 കേ​സു​ക​ൾ കൂ​ടി ഇ​ന്ന​ലെ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു. ​അ​ബ്ദു​ൾ ക​രീം അ​റി​യി​ച്ചു.
വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 19 പേ​രെ ഇ​ന്ന​ലെ അ​റ​സ്റ്റു ചെ​യ്തു. നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് നി​ര​ത്തി​ലി​റ​ക്കി​യ മൂ​ന്നു വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ഇ​തോ​ടെ ആ​രോ​ഗ്യ ജാ​ഗ്ര​ത ലം​ഘി​ച്ച​തി​നു പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളു​ടെ എ​ണ്ണം 4,496 ആ​യി.

പ​ച്ച​ക്ക​റി വി​ത്ത്
വി​ത​ര​ണം ചെ​യ്തു

മ​ല​പ്പു​റം: ശി​ശു​ക്ഷേ​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ര​ണ്ടാ​യി​രം കു​ട്ടി​ക​ൾ​ക്ക് പ​ച്ച​ക്ക​റി​വി​ത്തു​ക​ൾ വി​ത​ര​ണം ചെ​യ്തു.
കൃ​ഷി​പാ​ഠം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ 17 ബ്ലോ​ക്കു​ക​ളി​ലാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്കാ​ണ് പ​ച്ച​ക്ക​റി വി​ത്ത് വി​ത​ര​ണം ചെ​യ്ത​ത്.