കോവിഡ് 19: ബോധവത്കരണ സൈക്കിൾ സന്ദേശയാത്ര നടത്തി
Sunday, July 5, 2020 11:26 PM IST
നി​ല​ന്പൂ​ർ: കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ സൈ​ക്കി​ൾ യാ​ത്ര ന​ട​ത്തി. എ​ര​ഞ്ഞി​മ​ങ്ങാ​ട് ബ്ലൂ​സ്റ്റാ​റും കെഎ​ൽ 71 സൈ​ക്കി​ൾ റൈ​ഡേ​ഴ്സും ചേ​ർ​ന്നാ​ണ് കൊ​റോ​ണ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബോ​ധ​വ​ത്ക​ര​ണ സൈ​ക്കി​ൾ സ​ന്ദേ​ശ യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്.
മൈ​ലാ​ടി​യി​ൽ ചാ​ലി​യാ​ർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി.​ഉ​സ്മാ​ൻ ഫ്ളാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ച്ചു. ചാ​ലി​യാ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ.​ടി.​എ​ൻ.​അ​നൂ​പ്, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ഷ് ക​മ്മ​ത്ത്, ബ്ലൂ​സ്റ്റാ​ർ ക്ല​ബ് ര​ക്ഷാ​ധി​കാ​രി ഹാ​രീ​സ് ആ​ട്ടി​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.
60 ഓ​ളം ചെ​റു​പ്പ​ക്കാ​ർ പ്ലാ​ക്കാ​ർ​ഡു​ക​ളു​മാ​യി സൈ​ക്ക​ളി​ൽ സ​ന്ദേ​ശ യാ​ത്ര​യി​ൽ പ​ങ്കാ​ളി​ക​ളാ​യി.
യാ​ത്ര മ​ണ്ണു​പ്പാ​ടം, എ​ര​ഞ്ഞി​മ​ങ്ങാ​ട്, അ​ക​ന്പാ​ടം വ​ഴി ഇ​ടി​വ​ണ്ണ​യി​ൽ സ​മാ​പി​ച്ചു.
അ​ക​ന്പാ​ട​ത്ത് ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കൊ​റോ​ണ ഉ​പ​രോ​ധ​ത്തെ സം​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. സി.​ടി.​ഷി​ജു, വി.​പി.​സ​നൂ​പ്, ജം​ഷീ​ദ് പൊ​റ്റ​യി​ൽ, ഫ​സ​ൽ ആ​ല​ങ്ങാ​ട​ൻ, അ​ല​വി നെ​ട്ടി​പ​റ​ന്പ്, റി​ട്ട.​ജ​വാ​ൻ സ​റ​ഫു​ദ്ദീ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.