എ​ട​ക്ക​ര​യി​ൽ ബൈ​പാ​സ് നി​ർ​മി​ക്കാ​ൻ 50 ല​ക്ഷം അ​നു​വ​ദി​ക്കും: എം​എ​ൽ​എ
Saturday, July 11, 2020 11:40 PM IST
എ​ട​ക്ക​ര: എ​ട​ക്ക​ര ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​യി ബൈ​പ്പാ​സ് നി​ർ​മി​ക്കാ​ൻ ന​ട​പ​ടി​യാ​യി. എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്ന് 50 ല​ക്ഷം രൂ​പ ഇ​തി​നാ​യി അ​നു​വ​ദി​ക്കു​മെ​ന്ന് പി.​വി.​അ​ൻ​വ​ർ അ​റി​യി​ച്ചു. കെഎ​ൻ​ജി റോ​ഡി​ലെ ക​ലാ​സാ​ഗ​റി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന റോ​ഡ് മേ​നോ​ൻ​പൊ​ട്ടി വ​ഴി കാ​റ്റാ​ടി റോ​ഡി​ൽ എ​ത്തി​ച്ചേ​രു​ന്ന ത​ര​ത്തി​ലാ​ണ് ബൈ​പ്പാ​സ് നി​ർ​മി​ക്കു​ക. ര​ണ്ട് കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള റോ​ഡി​ന് എ​ട്ട് മീ​റ്റ​ർ വീ​തി​യാ​ണു​ള്ള​ത്. ഒ​രു കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ നി​ല​വി​ൽ ടാ​ർ റോ​ഡു​ണ്ട്. ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​രം എ​ട്ട് മീ​റ്റ​ർ വീ​തി​യി​ൽ സ്ഥ​ലം വി​ട്ടു ന​ൽ​കാ​ൻ പ്ര​ദേ​ശ​വാ​സി​ക​ൾ ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.

മ​ണ്‍​റോ​ഡ് നി​ർ​മാ​ണം നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഉ​ട​ൻ ആ​രം​ഭി​ക്കും. റോ​ഡി​ന് സ്ഥ​ലം വി​ട്ടു​കി​ട്ടേ​ണ്ട പ്ര​ദേ​ശം ഇന്നലെ പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു. സി​പി​എം എ​ട​ക്ക​ര ഏ​രി​യ സെ​ക്ര​ട്ട​റി ടി. ​ര​വീ​ന്ദ്ര​ൻ, പി.​മോ​ഹ​ന​ൻ, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. യു.​ഗി​രീ​ഷ് കു​മാ​ർ, പ​ഞ്ചാ​യ​ത്തം​ഗം ഷൈ​നി പാ​ല​ക്കു​ഴി, സ​ന്തോ​ഷ് കാ​പ്രാ​ട്ട്, സോ​മ​ൻ പാ​ർ​ളി, അ​ബ്ദു​റ​ഹ്മാ​ൻ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.