മാ​ലി​ന്യ​ക്കു​ഴി​യി​ൽ വീ​ണ പ​ശു​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി
Monday, July 13, 2020 11:35 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​ഴി​മാ​ലി​ന്യം ഗ്യാ​സ് ആ​ക്കി​മാ​റ്റാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന എ​ട്ട​ടി​യോ​ളം ആ​ഴ​ത്തി​ലു​ള്ള കു​ഴി​യി​ലേ​ക്ക് പ​ശു​വീ​ണു.​വി​വ​ര​മ​റി​ഞ്ഞു പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​രക്ഷാസേ​നാം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും ചേ​ർ​ന്നു ശ്ര​മ​ക​ര​മാ​യി പ​ശു​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി.

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. ജൂ​ബി​ലി റോ​ഡ് വ​ട്ട​പ്പാ​റ​യി​ലെ ചെ​റു​കോ​ട​ൻ അ​ബ്ദു​ൽ ഹ​മീ​ദി​ന്‍റെ വീ​ട്ടി​ലെ വ​ള​ർ​ത്തു പ​ശു​വാ​ണ് മാ​ലി​ന്യ​ക്കു​ഴി​യി​ൽ വീ​ണ​ത്. കു​ഴി​ക്ക് മു​ക​ളി​ൽ സ്ലാ​ബു​ക​ൾ നി​ര​ത്തി​യി​രു​ന്നു​വെ​ങ്കി​ലും പ​ഴ​ക്ക​മേ​റി​യ സ്ലാ​ബ് ആ​യ​തി​നാ​ൽ 400 കി​ലോ തൂ​ക്കം വ​രു​ന്ന പ​ശു​വി​ന്‍റെ ക​നം താ​ങ്ങാ​നാ​കാ​തെ പൊ​ട്ടി​യ​തോ​ടെ പ​ശു കു​ഴി​യി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. മാ​ലി​ന്യ​ത്തി​ൽ വീ​ണ പ​ശു​വി​നെ ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ ഓ​ഫീ​സ​ർ എ.​പി നി​യാ​സു​ദീ​ൻ, പ​ശു​വി​ന്‍റെ ഉ​ട​മ സി. ​ഹ​മീ​ദ് എ​ന്നി​വ​ർ ചേ​ർ​ന്നു ക​ഴി​യി​ലി​റ​ങ്ങി പ​ശു​വി​നെ പു​റ​ത്തേ​ക്കു ക​യ​റ്റു​ക​യാ​യി​രു​ന്നു.

25 ല​ധി​കം വ​രു​ന്ന നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഫ​യ​ർ​സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സി. ​ബാ​ബു​രാ​ജ്, സീ​നി​യ​ർ ഫ​യ​ർ റ​സ്ക്യൂ ഓ​ഫീ​സ​ർ സ​ലീം എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി. ഡ്രൈ​വ​ർ അ​നീ​ഷ്, സു​ജി​ൽ, അ​ശോ​ക​ൻ, രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.