ക​രു​വാ​ര​ക്കുണ്ടി​ൽ ക​ന​ത്ത മ​ഴ: ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​തി​യി​ൽ മ​ല​യോ​രം
Monday, August 3, 2020 10:47 PM IST
ക​രു​വാ​ര​ക്കുണ്ട്: ക​രു​വാ​ര​ക്കുണ്ടി​ൽ ക​ന​ത്ത മ​ഴ​ തുടരുന്നു. ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​തി​യി​ൽ മ​ല​യോ​രം. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു ശേ​ഷം പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ പു​ഴ​ക​ളി​ൽ വ​ൻ​തോ​തി​ൽ മ​ല​വെ​ള്ള​പാ​ച്ചി​ലു​ണ്ടാ​യി. ഇ​തേ തു​ട​ർ​ന്ന് ഒ​ലി​പ്പു​ഴ​യു​ടെ തീ​ര​ദേ​ശ വാ​സി​ക​ൾ ഭീ​തി​യി​ലാ​ണ്. ക​ഴി​ഞ്ഞ കാ​ല​വ​ർ​ഷ​ത്തി​ൽ വെ​ള്ളം പൊ​ങ്ങി ഇ​വ​രു​ടെ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള​ട​ക്ക​മു​ള്ള​വ പു​ഴ​യെ​ടു​ത്തി​രു​ന്നു.

വെ​ള്ള​പൊ​ക്കം മു​ന്നി​ൽ ക​ണ്ടു പു​ഴ​യോ​ര​വാ​സി​ക​ൾ ഒ​ന്ന​ട​ങ്കം സു​ര​ക്ഷി​ത താ​വ​ളം തേ​ടി ബ​ന്ധു​വീ​ടു​ക​ളി​ൽ അ​ഭ​യം പ്രാ​പി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ക​ന​ത്ത മ​ഴ​യി​ൽ ക​ൽ​കു​ണ്ട് വ​ന​മേ​ഖ​ല ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​തി​യി​ലാ​ണ്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​യ കാ​ല​വ​ർ​ഷ​ത്തി​ൽ ഇ​വി​ടെ ശ​ക്ത​മാ​യ ഉ​രു​ൾ​പൊ​ട്ട​ലാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. മ​ല​യോ​ര ക​ർ​ഷ​ക​ർ​ക്ക് കോ​ടി​ക​ളു​ടെ കൃ​ഷി​നാ​ശ​വും സം​ഭ​വി​ച്ചു.