ആ​റം​പു​ളി​ക്ക​ട​വ് ചെ​ക്ക് ഡാ​മി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് ഒ​ഴു​കി​പ്പോ​യി
Sunday, August 9, 2020 11:45 PM IST
എ​ട​ക്ക​ര: മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ പു​ന്ന​പ്പു​ഴ ഗ​തി​മാ​റി​യൊ​ഴു​കി ആ​റം​പു​ളി​ക്ക​ട​വ് ചെ​ക്ക് ഡാം ​ബ്രി​ഡ്ജി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് ഒ​ഴു​കി​പ്പോ​യി. ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ മ​ണി​ലി​കൊ​ന്ന​മ​ണ്ണ വാ​ർ​ഡു​ക​ളെ ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ട് പു​ന്ന​പ്പു​ഴ​യി​ൽ നി​ർ​മി​ച്ച ചെ​ക്ക് ഡാ​മി​ന്‍റെ അ​പ്രോ​ച്ച് റോ​ഡാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ത്തെ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഒ​ലി​ച്ചു​പോ​യ​ത്. 2017ലാ​ണ് ആ​റം​പു​ളി​ക്ക​ട​വി​ൽ മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ചെ​ക്ക് ഡാം ​നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്.​പ്ര​ദേ​ശ​ത്തെ 500 ഹെ​ക്ട​ർ പ്ര​ദേ​ശ​ത്ത് ജ​ല​സേ​ച​നം സാ​ധ്യ​മാ​ക്കു​ന്ന​തി​ലു​പ​രി ചു​ങ്ക​ത്ത​റ, മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക എ​ന്ന ല​ക്ഷ്യം​കൂ​ടി പ​ദ്ധ​തി​ക്കു​ണ്ട്. ഇ​റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ കീ​ഴി​ലെ പ്ര​വ​ർ​ത്തി​യാ​യ​തി​നാ​ൽ അ​പ്രോ​ച്ച് റോ​ഡ് നി​ർ​മ്മാ​ണം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നി​ല്ല. എ​ന്നാ​ൽ പ​തി​ന​ഞ്ച് മീ​റ്റ​ർ അ​പ്രോ​ച്ച് ക​രാ​റു​കാ​ര​ൻ നി​ർ​മി​ക്കു​ക​യും മ​ണ്ണ് നി​റ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു.
ഇ​തി​ൽ ഒ​രു ഭാ​ഗം റോ​ഡ​ട​ക്കം പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന് പു​ഴ സ​മീ​പ​ത്തെ ക​ർ​ഷ​ക​ന്‍റെ ഭൂ​മി​യി​ലൂ​ടെ​യാ​ണ് ഒ​ഴു​കു​ന്ന​ത്. നി​ല​വി​ൽ ആ​റ് മീ​റ്റ​ർ വീ​തി​യു​ള്ള റോ​ഡ് എ​ട്ട് മീ​റ്റ​റാ​ക്കി അ​പ്രോ​ച്ച് റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​ന് എം​എ​ൽ​എ പി.​വി അ​ൻ​വ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ഇ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി ന​ൽ​കി​യി​രു​ന്നു.
ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി 800മീ​റ്റ​ർ അ​പ്രോ​ച്ച് റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​ന് ഒ​ന്ന​ര​ക്കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് സ​മ​ർ​പ്പി​ച്ചി​ട്ടു​മു​ണ്ട്. ഉ​ദ്ഘാ​ട​നം ന​ട​ത്താ​നി​രി​ക്കെ​യാ​ണ് മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ നി​ല​വി​ലെ അ​പ്രോ​ച്ച് റോ​ഡ് ഒ​ലി​ച്ച് പോ​യ​ത്. ഇ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ദു​രി​ത​ത്തി​ലാ​യി​ട്ടു​ണ്ട്. എ​ത്ര​യും വേ​ഗം അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണം ന​ട​ത്താ​ൻ ന​ട​പ​ടി​യു​ണ്ടാ​വ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.