നി​ല​ന്പൂ​രി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ച്ചു തു​ട​ങ്ങി
Wednesday, August 12, 2020 11:52 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ച്ചു തു​ട​ങ്ങി. ആ​ദ്യ​ദി​ന​ത്തി​ൽ പ​ത്തി​ലേ​റെ രോ​ഗി​ക​ളെ​യാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​വ​രെ​ല്ലാം കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ ഇ​ന്ന​ലെ പോ​സി​റ്റീ​വ് ആ​യ​വ​രാ​ണ്.
നാ​ളെ നി​ല​ന്പൂ​രി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ ഒൗ​ട്ട് പേ​ഷ്യ​ന്‍റ് വി​ഭാ​ഗം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. അ​തോ​ടെ ലാ​ബ്, ഇ​സി​ജി., എ​ക്സ്-​റേ, അ​ത്യാ​ഹി​ത വി​ഭാ​ഗം (കാ​ഷ്വാ​ലി​റ്റി) എ​ന്നി​വ​യും നി​ല​ന്പൂ​രി​ലൊ​രു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ചു​ങ്ക​ത്ത​റ, വ​ണ്ടൂ​ർ, എ​ട​വ​ണ്ണ എ​ന്നീ ആ​രോ​ഗ്യ ബ്ലോ​ക്ക് പ​രി​ധി​യി​ലു​ള്ള രോ​ഗി​ക​ളെ​യാ​ണ് നി​ല​ന്പൂ​ർ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സി​ക്കു​ക. നി​ല​ന്പൂ​ർ വെ​ളി​യ​ന്തോ​ടു​ള്ള ഇ​ന്ദി​രാ​ഗാ​ന്ധി മെ​മ്മോ​റി​യ​ൽ മോ​ഡ​ൽ റ​സി​ഡ​ൻ​ഷൽ സ്കൂ​ളി​ൽ(​ഐ​ജി​എം​എം​ആ​ർ​എ​സ്) ക​ഴി​ഞ്ഞ ഒ​രാ​ഴ്ച കൊ​ണ്ടാ​ണ് കോ​വി​ഡ് ആ​ശു​പ​ത്രി ഒ​രു​ക്കി​യ​ത്.
നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യാ​ണ് ആ​ശു​പ​ത്രി​ക്ക് വേ​ണ്ട ഭൗ​തി​ക സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി​യ​ത്. 300 കി​ട​ക്ക​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഇ​വി​ടെ തു​ട​ങ്ങു​ന്ന​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ഡി​എം​ഒ.) കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ 500 കി​ട​ക്ക​ക​ളാ​ക്കി ഇ​തു ഉ​യ​ർ​ത്തേ​ണ്ടി​വ​രു​മെ​ന്നു പ​റ​ഞ്ഞു.
ഇ​തി​നാ​യി മ​റ്റു സ്ഥ​ല​ങ്ങ​ളും ആ​രോ​ഗ്യ വ​കു​പ്പ് അ​ന്വേ​ഷി​ച്ചു വ​രു​ന്നു​ണ്ട്. രോ​ഗ​വ്യാ​പ​നം കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ചു​രു​ങ്ങി​യ​ത് നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ മാ​ത്രം 1000 കി​ട​ക്ക​ക​ളു​ള്ള ആ​ശു​പ​ത്രി ത​യാ​റാ​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ.
ഇ​ന്ന​ലെ മാ​ത്രം നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ എ​ട്ടു കോ​വി​ഡ് കേ​സു​ക​ളാ​ണ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.