മ​ല​പ്പു​റം ക​ള​ക്ട​ർ​ക്കും എ​സ്പി​ക്കും കോ​വി​ഡ്; ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി​ല്ല
Friday, August 14, 2020 11:07 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു കോ​വി​ഡ് ബാ​ധ​യു​ണ്ടാ​യ​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​കാ​ത്ത​ത് ആ​രോ​ഗ്യ​വ​കു​പ്പി​നെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു.​അ​ബ്ദു​ൾ​ക​രീം എ​ന്നി​വ​ർ കോ​വി​ഡ് ബാ​ധി​ത​രാ​യ​തു ജി​ല്ല​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും ഇ​ട​യി​ൽ രോ​ഗ​വ്യാ​പ​ന​ത്തി​നു ഇ​ട​യാ​ക്കു​മെ​ന്ന സം​ശ​യ​വും ഉ​യ​ർ​ത്തു​ന്നു​ണ്ട്. ര​ണ്ടു പേ​രും നാ​ളു​ക​ളാ​യി കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യും കൂ​ടി​ക്കാ​ഴ്ച​ക​ൾ ന​ട​ത്തു​ക​യും ചെ​യ്ത​വ​രാ​ണ്.

എ​വി​ടെ നി​ന്നാ​ണ് ഇ​വ​ർ​ക്കു വൈ​റ​സ് ബാ​ധ​യു​ണ്ടാ​യ​തെ​ന്നു ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ സ​ന്പ​ർ​ക്ക പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തി​ലും ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കു​ന്നു. ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​പ​ക​ട​മു​ണ്ടാ​യ​പ്പോ​ൾ ജി​ല്ലാ ക​ള​ക്ട​ർ അ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ അ​വി​ടെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ലാ ക​ള​ക്ട​റും എ​സ്പി​യും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​യി​രു​ന്നു.

ക​രി​പ്പൂ​ർ അ​പ​ക​ടം ന​ട​ന്നു ഒ​രാ​ഴ്ച ക​ഴി​യു​ന്പോ​ഴാ​ണ് ഇ​വ​ർ​ക്ക് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത് എ​ന്ന​ത് ക​രി​പ്പൂ​രി​ൽ നി​ന്നാ​യി​രി​ക്കാം രോ​ഗ​വ്യാ​പ​ന​മു​ണ്ടാ​യ​തെ​ന്ന സം​ശ​യം ബ​ല​പ്പെ​ടു​ത്തു​ന്നു​ണ്ട്. ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം ഉ​ൾ​പ്പെ​ടു​ന്ന കൊ​ണ്ടോ​ട്ടി താ​ലൂ​ക്ക് കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്നു അ​ട​ച്ചി​ട്ടി​രു​ന്ന സ​മ​യ​ത്താ​യി​രു​ന്നു വി​മാ​ന അ​പ​ക​ടം.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ചു ജി​ല്ലാ ക​ള​ക്ട​ർ കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ, സം​സ്ഥാ​ന ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, മ​റ്റു മ​ന്ത്രി​മാ​ർ, എം​പി​മാ​രാ​യ ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ, പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി, എം.​കെ.​രാ​ഘ​വ​ൻ തു​ട​ങ്ങി​യ​വ​രു​മാ​യും വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും അ​ടു​ത്തി​ട​പ​ഴ​കി​യി​രു​ന്നു.

തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റി​ൽ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും സ​ന്പ​ർ​ക്ക​മു​ണ്ടാ​യി​ട്ടു​ണ്ട്. അ​തു കൊ​ണ്ടു ത​ന്നെ രോ​ഗ​വ്യാ​പ​നം വ​ർ​ധി​ക്കു​മോ എ​ന്ന ആ​ശ​ങ്ക ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ജി​ല്ലാ ക​ള​ക്ട​റു​ടെ​യും എ​സ്പി​യു​ടെ​യും റൂ​ട്ട്മാ​പ്പ് ആ​രോ​ഗ്യ​വ​കു​പ്പ് ത​യാ​റാ​ക്കി വ​രി​ക​യാ​ണ്.

ഇ​വ​രു​മാ​യി നേ​രി​ട്ട് ഇ​ട​പെ​ട്ടി​ട്ടു​ള്ള​വ​ർ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​ൻ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കെ. ​സ​ക്കീ​ന ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.