കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള​നു​സ​രി​ച്ച് ഡ്രൈ​വിം​ഗ് ടെ​സ്റ്റ് തു​ട​ങ്ങി
Friday, September 18, 2020 12:01 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ; മാ​ർ​ച്ച് ആ​റു മു​ത​ൽ നി​ർ​ത്തി​വ​ച്ചി​രു​ന്ന ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പു​ന​രാ​രം​ഭി​ച്ചു. വ്യാ​ഴാ​ഴ്ച ന​ട​ന്ന ടെ​സ്റ്റി​ൽ 44 പേ​ർ പ​ങ്കെ​ടു​ക്കു​ക​യും 36 പേ​ർ പാ​സാ​യി ലൈ​സ​ൻ​സ് ക​ര​സ്ഥ​മാ​ക്കു​ക​യും ചെ​യ്തു. പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ച് ര​ണ്ടു ബാ​ച്ചു​ക​ളി​ലാ​യി ആ​യി 60 പേ​ർ​ക്കാ​ണ് ടെ​സ്റ്റി​ന് അ​വ​സ​രം ല​ഭി​ക്കു​ക. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ജ​സ്റ്റി​ൻ മാ​ളി​യേ​ക്ക​ൽ, ബി​നോ​യ് വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ണ് ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ന​ട​ന്ന​ത്.

ആ​ദ്യ​ദി​വ​സ​ങ്ങ​ളി​ൽ മോ​ട്ടോ​ർ സൈ​ക്കി​ളി​ന് മാ​ത്ര​മാ​ണ് ടെ​സ്റ്റ് ന​ട​ത്തു​ന്ന​ത്. ടെ​സ്റ്റി​ന് ഹാ​ജ​രാ​കു​ന്ന​വ​ർ മാ​സ്ക്, ഗ്ലൗ​സ്, പേ​ന, ഹെ​ൽ​മ​റ്റ്, സാ​നി​റ്റൈ​സ​ർ എ​ന്നി​വ കൊ​ണ്ടു​വ​ര​ണം. ടെ​സ്റ്റി​ന് മു​ന്പും ഇ​ട​യി​ലും ശേ​ഷ​വും കൈ​ക​ൾ സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച് ശു​ദ്ധി​യാ​ക്ക​ണം. തി​ങ്ക​ളാ​ഴ്ച മു​ത​ൽ ലൈ​റ്റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് കൂ​ടി പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ ജോ​യി​ന്‍റ് ആ​ർ​ടി​ഒ സി.​യു. മു​ജീ​ബ് അ​റി​യി​ച്ചു.