ക​ന​ത്ത മ​ഴ: വി​വി​ധ ഇ​ട​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ൽ; മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി
Sunday, September 20, 2020 11:44 PM IST
കൊ​ണ്ടോ​ട്ടി: ക​ന​ത്ത മ​ഴ​യി​ൽ കൊ​ണ്ടോ​ട്ടി താ​ലൂ​ക്കി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​രം ക​ട​പു​ഴ​കി വീ​ണും മ​ണ്ണി​ടി​ച്ചി​ലു​മ​ട​ക്കം നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി. പു​ളി​ക്ക​ൽ വി​ല്ലേ​ജി​ലെ കൊ​ട്ട​പ്പു​റം കാ​ഞ്ഞി​ര​പ്പ​റ്റ കോ​ർ​ട്ടേ​ഴ്സി​ന് മു​ക​ളി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ് വീ​ണു. ചേ​ലേ​ന്പ്ര വി​ല്ലേ​ജി​ൽ നീ​ലി തൊ​ടി പ​ട്ടി​ക​ജാ​തി കോ​ള​നി​യി​ൽ കി​ണ​ർ മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യി​ലാ​യി. കി​ണ​ർ റ​വ​ന്യൂ സം​ഘം പ​രി​ശോ​ധി​ച്ചു.​ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശം ന​ൽ​കി. പു​ളി​ക്ക​ൽ-​പ​ള​ളി​ക്ക​ൽ ബ​സാ​ർ റോ​ഡി​ലെ അ​ബ്ദു​ൾ നാ​സ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള ക്വാ​ർ​ട്ടേ​ഴ്സി​ന് മു​ക​ളി​ലേ​ക്ക് ക​ല്ല് ഇ​ടി​ഞ്ഞ് വീ​ണു.

നെ​ടി​യി​രു​പ്പ് വി​ല്ലേ​ജി​ൽ കു​ന്നു​മ്മ​ൽ തോ​യാ​ട്ട് അ​ബ്ദു​ൾ മ​ജീ​ദി​ന്‍റെ ഇ​രു​നി​ല വീ​ടി​ന് മു​ക​ളി​ലേ​ക്ക് പു​ളി​മ​രം ക​ട​പു​ഴ​കി വീ​ണു. റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രും, ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മ​രം മു​റി​ച്ച് നീ​ക്കി. ആ​ളാ​പാ​യ​മി​ല്ല. ചെ​റു​കാ​വ് പ​ഞ്ചാ​യ​ത്തി​ൽ പെ​രി​യ​ന്പ​ല​ത്ത് നി​ര​വ​ധി വീ​ടു​ക​ൾ മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യി​ലാ​ണ്. ഇ​വി​ടെ​യു​ള​ള വീ​ട്ടു​കാ​രോ​ട് മാ​റി​താ​മ​സി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

മ​ഴ​ശ​ക്ത​മാ​യ​തി​നാ​ൽ വാ​ഴ​ക്കാ​ട് വി​ല്ലേ​ജ് പ​രി​ധി​യി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള​ള​ത്തി​ന​ട​യി​ലാ​യി. ചെ​റു​വ​ട്ടൂ​ർ-​പ​ള​ളി​ച്ച​ങ്ങ​ര​ത്ത് റോ​ഡ്, ചെ​റു​വ​ട്ടൂ​ർ-​കൊ​ള​ത്തു​പു​റ​ത്ത് റോ​ഡ് എ​ന്നി​വ വെ​ള​ള​ത്തി​ന​ട​യി​ലാ​യി. പ്ര​ദേ​ശ​ത്ത് മു​ൻ​ക​രു​ത​ലെ​ന്നോ​ണം തോ​ണി സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്താ​ൻ റ​വ​ന്യൂ വ​കു​പ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി. വാ​ഴ​ക്കാ​ട് ക​ൽ​പ്പ​ള​ളി റോ​ഡി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണു നാ​ട്ടു​കാ​രും ദു​ര​ന്ത​നി​വാ​രണ സേ​ന​യും നീ​ക്കം ചെ​യ്തു.

ക​ന​ത്ത മ​ഴ​യി​ൽ ജി​ല്ല​യി​ൽ പ്ര​ഖ്യാ​പി​ച്ച റെ​ഡ് അ​ല​ർ​ട്ടി​ന്‍റെ ഭാ​ഗ​മാ​യി കൊ​ണ്ടോ​ട്ടി താ​ലൂ​ക്ക് പ​രി​ധി​യി​ൽ മു​ഴു​വ​ൻ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളും അ​വ​ധി ദി​വ​സ​മാ​യി​ട്ടും ഇ​ന്ന​ലെ തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ചു. പ്ര​കൃ​തി​ക്ഷോ​ഭം മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​ന് കൊ​ണ്ടോ​ട്ടി താ​ലൂ​ക്ക് പ​രി​ധി​യി​ൽ ത​ഹ​സി​ൽ​ദാ​ർ പി.​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് റ​വ​ന്യൂ വ​കു​പ്പ് മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​യ​ത്.

ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ രാ​ജേ​ഷ് കു​മാ​ർ, മു​സ്ത​ഫ കൂ​ത്രാ​ട​ൻ,താ​ലൂ​ക്ക് സ​ർ​വെ​യ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ബ്ദു​ൾ സ​ലാം, ബി​ജു, താ​ലൂ​ക്ക് ദു​ര​ന്ത നി​വാ​ര​ണ വോ​ള​ണ്ടി​യ​ർ​മാ​രും താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

അ​പ​ക​ട മേ​ഖ​ല​യി​ൽ നി​ന്ന് മാ​റി​താ​മ​സി​ക്കാ​ൻ ജ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കും അ​യ​ൽ​വീ​ടു​ക​ളി​ലേ​ക്കു​മാ​ണ് അ​പ​ക​ട മേ​ഖ​ല​യി​ലു​ള​ള​വ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ച​ത്.