മ​ഴ ക​ന​ത്ത​തോ​ടെ ജി​ല്ല​യി​ൽ പ​ച്ച​ക്ക​റി വി​ല കു​തി​ച്ചു​യ​രു​ന്നു
Sunday, September 20, 2020 11:47 PM IST
നി​ല​ന്പൂ​ർ: ഓ​ണ​ത്തി​ന് ശേ​ഷം മ​ഴ തു​ട​ർ​ച്ച​യാ​യി പെ​യ്ത​തോ​ടെ പ​ച്ച​ക്ക​റി വി​ല​യി​ൽ വ​ൻ കു​തി​പ്പ് തു​ട​രു​ന്നു. മ​ഴ തു​ട​രു​ന്ന​ത് പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ വി​ള​ല​ഭ്യ​ത​യി​ൽ വ​ലി​യ കു​റ​വ് വ​രു​ത്തു​ന്ന​താ​ണ് വി​ല​ക്ക​യ​റ്റ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. ജി​ല്ല​യി​ൽ പ്ര​ധാ​ന​മാ​യും ഉൗ​ട്ടി, കൂ​നൂ​ർ, മൈ​സൂ​രു, ഗു​ണ്ട​ൽ​പ്പേ​ട്ട, ക​ർ​ണാ​ട​ക​യു​ടെ മ​റ്റ് ഭാ​ഗ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് പ​ച്ച​ക്ക​റി​ക​ൾ എ​ത്തു​ന്ന​ത്.

പ​യ​ർ നേ​ര​ത്തെ കി​ലോ​ഗ്രാ​മി​ന് 60 രൂ​പ​വ​രെ വി​ല​യു​ണ്ടാ​യി​രു​ന്ന​ത് ഇ​പ്പോ​ൾ 100 രൂ​പ​വ​രെ​യാ​യി. സ​ബോ​ള​ക്ക് 25ൽ ​നി​ന്ന് 35 രൂ​പ​യാ​യും ബീം​സ് 60-ൽ ​നി​ന്ന് 90 രൂ​പ​യാ​യും ഉ​യ​ർ​ന്നു. വെ​ണ്ട​ക്ക് 45-ൽ ​നി​ന്ന് 60 രൂ​പ​യാ​യും പാ​വ​ക്ക 40-ൽ ​നി​ന് 50 രൂ​പ​യാ​യും പ​ച്ച​മു​ള​ക് 40-ൽ ​നി​ന്ന 60 ആ​യും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളി​ലാ​ണ് വി​ല​യി​ൽ വ​ലി​യ മാ​റ്റ​മു​ണ്ടാ​യ​തെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. കോ​വ​ക്ക് 30-രൂ​പ​യി​ൽ 50 വ​രെ​യെ​ത്തി. ഉൗ​ട്ടി​യി​ൽ നി​ന്നു​ള്ള കി​ഴ​ങ്ങ് 40-ൽ ​നി​ന്ന് 45 ആ​യും കാ​ബേ​ജ് 14-ൽ ​നി​ന്ന് 25 രൂ​പ​യാ​യും ഉ​യ​ർ​ന്നു.

പ​ട​വ​ല​ത്തി​ന് 40 രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്ന​ത് ഇ​പ്പോ​ൾ 60 ആ​യി​ട്ടു​ണ്ട്. കാ​ര​റ്റ് പ്ര​ധാ​ന​മാ​യും ഉൗ​ട്ടി​യി​ൽ നി​ന്നാ​ണ് ഈ ​മേ​ഖ​ല​യി​ലേ​ക്കെ​ത്തു​ന്ന​ത്. 60 രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്ന കാ​ര​റ്റി​ന് ഇ​പ്പോ​ൾ 70 രൂ​പ​യാ​ണ് ചി​ല്ല​റ വി​ൽ​പ്പ​ന വി​ല. അ​രി, പ​യ​ർ വ​ർ​ഗ​ങ്ങ​ൾ, പ​രി​പ്പ് വ​ർ​ഗ​ങ്ങ​ൾ, മ​റ്റ് കി​ഴ​ങ്ങു​ക​ൾ എ​ന്നി​വ​യു​ടെ വി​ല​യി​ൽ വ​ലി​യ മാ​റ്റ​മൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ല. സാ​ധാ​ര​ണ​ക്കാ​ർ റേ​ഷ​ൻ ക​ട​യി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന അ​രി ടൗ​ണി​ലെ പ​ല​ച​ര​ക്ക് ക​ട​യി​ൽ കൊ​ണ്ടു​വ​ന്ന് കൊ​ടു​ത്ത് മു​ന്തി​യ ഇ​നം വാ​ങ്ങു​ന്ന​താ​യി വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

കാ​ര​റ്റ്, ബീ​റ്റ്റൂ​ട്ട്, കി​ഴ​ങ്ങ്, കാ​ബേ​ജ്, മ​ല്ലി​യി​ല തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന​മാ​യും ഉൗ​ട്ടി മാ​ർ​ക്ക​റ്റി​ൽ നി​ന്ന് കേ​ര​ള​ത്തി​ന്‍റെ വി​വി​ധ പ​ച്ച​ക്ക​റി വി​പ​ണി​ക​ളി​ലേ​ക്കെ​ത്തു​ന്ന​ത്.

എ​ന്നാ​ൽ കേ​ര​ള​ത്തി​ന് വേ​ണ്ട ഭൂ​രി​ഭാ​ഗം പ​ച്ച​ക്ക​റി​ക​ളും ക​ർ​ണാ​ട​ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കൃ​ഷി ചെ​യ്യു​ന്ന​താ​ണ്. പ​ച്ച​ക്ക​റി​ക​ളു​ടെ വി​ള​വെ​ടു​പ്പ് സീ​സ​ണ്‍ തീ​രു​ന്ന​തും മ​ഴ തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന​തും കാ​ര​ണം മൊ​ത്തം പ​ച്ച​ക്ക​റി​ക​ളു​ടെ ല​ഭ്യ​ത കു​റ​വാ​യ​താ​ണ് വി​ക്ക​യ​റ്റ​ത്തി​ന് പ്ര​ധാ​ന കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്.

ക​ർ​ണാ​ട​ക​യി​ൽ നി​ന്നും ഉൗ​ട്ടി​യി​ൽ നി​ന്നു​മു​ള്ള പ​ച്ച​ക്ക​റി​ക​ൾ പൂ​ർ​ണ​മാ​യും നാ​ടു​കാ​ണി ചു​രം വ​ഴി​യാ​ണ് കേ​ര​ള​ത്തി​ലെ വി​വി​ധ മാ​ർ​ക്ക​റ്റു​ക​ളി​ലേ​ക്കെ​ത്തു​ന്ന​ത്.

ഒ​രു ദി​വ​സം ശ​രാ​ശ​രി 400 മു​ത​ൽ 500 വ​രെ വി​വി​ധ വാ​ഹ​ന​ങ്ങ​ളാ​ണ് നാ​ടു​കാ​ണി ചു​രം വ​ഴി കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത്. വൈ​കി​ട്ട് ആ​റു​മു​ത​ൽ രാ​ത്രി 11 മ​ണി​വ​രെ​യാ​ണ് പ്ര​ധാ​ന​മാ​യും വാ​ഹ​ന​ങ്ങ​ൾ അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്ന​ത്. കോ​വി​ഡ് കാ​ലം തു​ട​ങ്ങി​യ​തോ​ടെ പ​ച്ച​ക്ക​റി വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​വു​ണ്ടാ​യ​താ​യി അ​തി​ർ​ത്തി​യി​ലെ വി​വി​ധ ചെ​ക്ക് പോ​സ്റ്റ് അ​ധി​കൃ​ത​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.