വാ​ഹ​ന​ങ്ങ​ൾ ലേ​ലം എ​ടു​ത്ത​വ​ർ​ക്ക് കൈ​മാ​റി
Monday, September 21, 2020 11:21 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ങ്ക​ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലും പ​രി​സ​ര​ത്തും സൂ​ക്ഷി​ച്ചി​രു​ന്ന 37 വാ​ഹ​ന​ങ്ങ​ൾ ലേ​ലം എ​ടു​ത്ത​വ​ർ​ക്ക് കൈ​മാ​റി. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും ലേ​ലം ചെ​യ്ത ബാ​ക്കി വാ​ഹ​ന​ങ്ങ​ൾ കൊ​ണ്ടു​പോ​കും. ഇ​നി​യും പോ​ലീ​സ് സ്റ്റേ​ഷ​നി​ലും പ​രി​സ​ര​ത്തും സൂ​ക്ഷി​ച്ചി​ട്ടു​ള്ള കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​തും അ​വ​കാ​ശി​ക​ൾ ഇ​ല്ലാ​ത്ത​തു​മാ​യ വാ​ഹ​ന​ങ്ങ​ൾ ലേ​ലം ചെ​യ്യു​വാ​നു​ള്ള ന​ട​പ​ടി ഉ​ട​ൻ സ്വീ​ക​രി​ക്കു​മെ​ന്ന് മ​ങ്ക​ട ഇ​ൻ​സ്പെ​ക്ട​ർ സി.​എ​ൻ.​സു​കു​മാ​ര​ൻ അ​റി​യി​ച്ചു.
അ​ന​ധി​കൃ​ത മ​ണ​ൽ ക​ട​ത്തു​മാ​യി മ​ങ്ക​ട പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​തും ക​ണ്ടു കെ​ട്ടി​യ​തു​മാ​യ വി​വി​ധ വാ​ഹ​ന​ങ്ങ​ൾ ക​ഴി​ഞ്ഞ മാ​സം ജി​ല്ലാ പോ​ലീ​സ് ഓ​ഫീ​സ് മു​ഖാ​ന്തി​ര​വും, പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ്ഡി​വി​ഷ​ൻ മ​ജി​സ്ട്രേ​റ്റ് മു​ഖേ​ന​യും ഇ ​ലേ​ലം ചെ​യ്തി​രു​ന്നു.