യു​വാ​വ് പു​ഴ​യി​ൽ ചാ​ടി
Monday, September 21, 2020 11:21 PM IST
കു​റ്റി​പ്പു​റം: കു​റ്റി​പ്പു​റം പാ​ല​ത്തി​ൽ നി​ന്ന് പു​ഴ​യി​ലേ​ക്ക് ചാ​ടി​യ അ​ജ്ഞാ​ത​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്ന് മ​ണി​ക്കാ​ണ് കു​റ്റി​പ്പു​റം ഭാ​ഗ​ത്ത് നി​ന്ന് വ​ന്ന​യാ​ൾ നാ​ല​മ​ത്തെ തൂ​ണി​ന് മു​ക​ളി​ൽ നി​ന്ന് ചാ​ടി​യ​ത്. പാ​ല​ത്തി​ന് സ​മീ​പ​ത്ത് ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ് യു​വാ​വ് പു​ഴ​യി​ൽ ചാ​ടു​ന്ന​ത് ക​ണ്ട​താ​യി പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് പൊ​ന്നാ​നി​യി​ൽ നി​ന്ന് ഫ​യ​ർ​ഫോ​ഴ്സും നി​ല​ന്പൂ​രി​ൽ നി​ന്ന് എ​മ​ർ​ജ​ൻ​സി റാ​പ്പി​ഡ് ഫോ​ഴ്സും എ​ത്തി തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.
വെ​ള്ള​ത്തി​ന​ടി​യി​ൽ നി​രീ​ക്ഷ​ണം ന​ട​ത്താ​വു​ന്ന കാ​മ​റ​യു​മാ​യാ​ണ് നി​ല​ന്പൂ​രി​ൽ നി​ന്ന് മ​ജീ​ദ്, വി​പി​ൻ പോ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘ​മെ​ത്തി​യ​ത്. തി​രൂ​ർ ത​ഹ​സി​ൽ​ദാ​ർ മു​ര​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റ​വ​ന്യൂ സം​ഘ​വും കു​റ്റി​പ്പു​റം എ​സ്ഐ അ​ര​വി​ന്ദ​നും സ്ഥ​ല​ത്തെ​ത്തി. പു​ഴ​യി​ൽ ചാ​ടി​യാ​ളു​ടെ മ​റ്റ് വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.