സ​ന്ന​ദ്ധ സേ​നാം​ഗ​ങ്ങ​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ഇ​ന്ന്
Monday, September 21, 2020 11:22 PM IST
മ​ല​പ്പു​റം: ദു​ര​ന്ത​നി​വാ​ര​ണ​ത്തി​ൽ സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ഓ​ണ്‍​ലൈ​ൻ കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കു​ള്ള സ​ന്ന​ദ്ധ​സേ​നാ അം​ഗ​ങ്ങ​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ഇ​ന്ന് ന​ട​ത്തും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ, ജി​ല്ല​യി​ൽ നി​ന്നു​ള്ള 314 പേ​ർ​ക്ക് ഉ​ച്ച​യ്ക്ക് 12 ന് ​കളക്ടറേ​റ്റി​ലും താ​ലൂ​ക്ക് ആ​സ്ഥാ​ന​ങ്ങ​ളി​ലും വി​ത​ര​ണം ചെ​യ്യും. കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ​വ​രെ ടെ​ലി​ഫോ​ണ്‍ മു​ഖേ​ന വി​വ​രം അ​റി​ച്ചി​ട്ടു​ണ്ട്.
പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളും കോ​വി​ഡ് 19 പോ​ലു​ള്ള മ​ഹാ​മാ​രി​ക​ളും ഉ​ണ്ടാ​കു​ന്ന വേ​ള​ക​ളി​ൽ ര​ക്ഷാ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​നും ദു​ര​ന്ത​ങ്ങ​ളു​ടെ കാ​ഠി​ന്യം കു​റ​യ്ക്കു​ന്ന​തി​നും അ​തി​ജീ​വ​ന​ത്തി​നു​ള്ള മി​ക​ച്ച മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും ജ​ന​കീ​യ​മാ​യ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ ഫ​ല​പ്ര​ദ​മാ​യ ഒ​രു ദു​ര​ന്ത നി​വാ​ര​ണ​സം​വി​ധാ​നം ഏ​റ്റ​വും താ​ഴെ ത​ട്ടി​ലും ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള സ​ന്ന​ദ്ധ സേ​വ​ക​രു​ടെ പൊ​തു​വേ​ദി​യാ​ണ് സാ​മൂ​ഹി​ക സ​ന്ന​ദ്ധ​സേ​ന.
പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളി​ൽ സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​ലു​പ​രി​യാ​യി ഏ​തൊ​രു പ്രാ​ദേ​ശി​ക പ്ര​തി​സ​ന്ധി​യി​ലും സ​ഹാ​യ​ത്തി​നു​ണ്ടാ​കു​ന്ന ഒ​രു സ​ന്ന​ദ്ധ സേ​ന​യാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യം. സം​സ്ഥാ​ന​ത്തെ ഓ​രോ നൂ​റ് പേ​ർ​ക്കും ഒ​രാ​ൾ എ​ന്ന നി​ല​യി​ൽ മൂ​ന്ന​ര​ല​ക്ഷം സാ​മൂ​ഹി​ക സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചി​ട്ടു​ള്ള​ത്. 16 വ​യ​സി​നും 65 വ​യ​സി​നും ഇ​ട​യി​ലു​ള്ള ആ​രോ​ഗ്യ​മു​ള​ള ആ​ർ​ക്കും സ​ന്ന​ദ്ധ സേ​ന​യി​ൽ അം​ഗ​ങ്ങ​ളാ​കാം. www. sannadhasena.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് നി​ങ്ങ​ൾ​ക്കും സാ​മൂ​ഹി​ക സ​ന്ന​ദ്ധ സേ​ന​യി​ൽ അം​ഗ​ങ്ങ​ളാ​കാം.