ര​ണ്ട​ര​വ​യ​സു​കാ​ര​ന്‍റെ കു​ട​ലി​ൽ കു​ടു​ങ്ങി​യ സ്റ്റീ​ൽ ക​ന്പി എൻഡോസ്കോ​പ്പി​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്തു
Wednesday, September 23, 2020 12:16 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു ഒ​ടി​ഞ്ഞ എ​ല്ലു​ക​ളെ കൂ​ട്ടി​യോ​ജി​പ്പി​ക്കാ​ൻ ശ​സ്ത്ര​ക്രി​യ​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന കെ​വ​യ​ർ എ​ന്ന കൂ​ർ​ത്ത ക​ന്പി യാ​ദൃ​ച്ഛിക​മാ​യി വി​ഴു​ങ്ങു​ക വ​ഴി അ​പ​ക​ടാ​വ​സ്ഥ​യി​ൽ ചെ​റു​കു​ട​ലി​ൽ കു​ടു​ങ്ങി​യ ക​ന്പി​യാ​ണ് ശ​സ്ത്ര​ക്രി​യ കൂ​ടാ​തെ പീ​ഡിയാ​ട്രി​ക് എ​ൻഡോ​സ്കോ​പ്പി വ​ഴി പു​റ​ത്തെ​ടു​ത്ത​ത്. പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ലെ ക​ണ്‍​സ​ൾ​ട്ട​ന്‍റ് ഗ്യാ​സ്ട്രോ എ​ന്‍റ​റോ​ള​ജി​സ്റ്റും കു​ട്ടി​ക​ളു​ടെ ഉ​ദ​ര​രോ​ഗ​ചി​കി​ത്സാ വി​ദ​ഗ്ധ​യു​മാ​യ ഡോ.​ര​മ കൃ​ഷ്ണ​കു​മാ​റാ​ണ് ര​ണ്ട​ര​വ​യ​സു​കാ​ര​ന്‍റെ ചെ​റു​കു​ട​ലി​ൽ നി​ന്നും ക​ന്പി പു​റ​ത്തെ​ടു​ത്ത​ത്.
ഒ​ന്പ​ത് മാ​സം മു​ൻ​പ് ഒ​രു വാ​ഹ​നാ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്നു കു​ട്ടി​യു​ടെ മൂ​ത്ത സ​ഹോ​ദ​രി​യു​ടെ കാ​ലി​ൽ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ലെ ക​ണ്‍​സ​ൾ​ട്ട​ന്‍റ് ഓ​ർ​ത്തോ​പീ​ഡി​യാ​ക് സ​ർ​ജ​ൻ ഡോ.​ഫൈ​സ​ൽ ക​രീം ശ​സ്ത്ര​ക്രി​യ ചെ​യ്തി​രു​ന്നു. അ​തി​നു​​പ​യോ​ഗി​ച്ച ക​ന്പി, ജി​ല്ല​യി​ൽ ജോ​ലി​യു​ള്ള പി​താ​വ് വ​രു​ന്പോ​ൾ കാ​ണി​ക്കു​വാ​ൻ സൂ​ക്ഷി​ച്ചു വ​ച്ചി​രു​ന്ന​താ​ണ് അ​നി​യ​ൻ അ​ബ​ദ്ധ​ത്തി​ൽ വി​ഴു​ങ്ങി​യ​ത്.