ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ റാ​ലി​യും ധ​ർ​ണ​യും ന​ട​ത്തി
Friday, September 25, 2020 12:31 AM IST
നി​ല​ന്പൂ​ർ: ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ ദേ​ശീ​യ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​ന്പൂ​രി​ൽ സേ​വാ യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ റാ​ലി​യും ധ​ർ​ണ​യും ന​ട​ത്തി. ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ര​മ​ണി പ​ള്ളി​ക്കു​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സേ​വ ജി​ല്ലാ സെ​ക്ര​ട്ട​റി റ​സി​യ ജാ​ഫ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ക​മ്മി​റ്റി അം​ഗം സൗ​ദ​ത്ത് കൂ​ത്രാ​ട​ൻ, വി​ലാ​സി​നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ചൂ​ഷ​ണ​ത്തി​ന്‍റെ അ​വ​സ്ഥ​യി​ലേ​ക്ക് തൊ​ഴി​ലാ​ളി​ക​ളെ ത​ള്ളി​വി​ടു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ സ​മ​രം തു​ട​രു​മെ​ന്നും ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.