ക​വ​ള​പ്പാ​റ ദു​ര​ന്ത​ബാ​ധി​ത​ർ​ക്കു​ള്ള വീ​ടു​ക​ൾ​ക്ക് ത​റ​ക്ക​ല്ലി​ട്ടു
Sunday, September 27, 2020 11:22 PM IST
എ​ട​ക്ക​ര: ക​വ​ള​പ്പാ​റ ദു​ര​ന്ത​ബാ​ധി​ത​ർ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഫ​ണ്ടു​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന 24 വീ​ടു​ക​ൾ​ക്ക് പോ​ത്തു​ക​ൽ ഞെ​ട്ടി​ക്കു​ള​ത്ത് ത​റ​ക്ക​ല്ലി​ട്ടു. 2019 ഓ​ഗ​സ്റ്റ് എ​ട്ടി​നു​ണ്ടാ​യ ക​വ​ള​പ്പാ​റ ദു​ര​ന്ത​ത്തി​ൽ വീ​ടും, സ്ഥ​ല​വും ന​ഷ്ട​മാ​യ 24 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഒ​രേ സ്ഥ​ല​ത്ത് ഭ​വ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച പ​ത്ത് ല​ക്ഷം രൂ​പ​യി​ൽ ആ​റ് ല​ക്ഷം സ്ഥ​ല​ത്തി​നും നാ​ല് ല​ക്ഷം വീ​ട് നി​ർ​മാ​ണ​ത്തി​നു​മാ​ണ് ഉ​പ​യോ​ഗി​ക്കു​ക. ഇ​തി​ന് പു​റ​മെ സ​ന്ന​ദ്ധ സം​ഘ​ട​ന ഓ​രോ കു​ടും​ബ​ങ്ങ​ൾ​ക്കും ര​ണ്ട് ല​ക്ഷം രൂ​പ വീ​തം വീ​തം ന​ൽ​കു​ന്നു​ണ്ട്. ഇ​രു​പ​ത്തി​നാ​ലി​ൽ ഒ​രു വീ​ട് കേ​ര​ള പ്രീ ​പ്രൈ​മ​റി ടീ​ച്ചേ​ഴ്സ് ആ​സോ​സി​യേ​ഷ​നാ​ണ് നി​ർ​മി​ച്ച് ന​ൽ​കു​ന്ന​ത്. ത​റ​ക്ക​ല്ലി​ട​ൽ ക​ർ​മ്മം പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പോ​ത്തു​ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ജോ​ണ്‍ അ​ധ്യ​ക്ഷ​നാ​യി.