പാ​ത്ത​്‌ വേ ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, October 20, 2020 10:56 PM IST
താ​ഴെ​ക്കോ​ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി പൂ​ർ​ത്തീ​ക​രി​ച്ച പു​ല്ല​രി​ക്കോ​ട് ചോ​ല​ശേ​രി - മ​ദ്ര​സ​പ്പ​ടി പാ​ത്ത് വേയു​ടെ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് എ.​കെ. നാ​സ​ർ നി​ർ​വ​ഹി​ച്ചു.
വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ പി.​ടി. ഹൈ​ദ്ര​സ് ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​പി. റ​ഷീ​ദ്, അംഗം സു​ലൈ​മാ​ൻ, യൂ​സു​ഫ് കീ​ട​ത്തു​പ​റ​ന്പി​ൽ, ടി.​ടി.​മു​ഹ​മ്മ​ദ് ഹാ​ജി, ജാ​ഫ​ർ ത​ര​ക​ൻ​തൊ​ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ധ​ർ​ണ ന​ട​ത്തി

പെ​രി​ന്ത​ൽ​മ​ണ്ണ: യുപി​യി​ലെ ഹ​ത്രാ​സി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യി വ​ധി​ക്ക​പ്പെ​ട്ട ദ​ളി​ത് പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​നു സം​ഭ​വി​ച്ച​ത് രാ​ജൃ​ത്ത് ഒ​രു പെ​ണ്‍​കു​ട്ടി​ക്കും സം​ഭ​വി​ക്ക​രു​തെ​ന്നു ദേ​ശീ​യ ക​ലാ​സം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ ധ​ർ​ണ​യി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
ആ​ലി​പ്പ​റ​ന്പിൽ ന​ട​ത്തി​യ ധ​ർ​ണ കെ.​മ​ധു​സൂ​ദ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ട​ൻ പാ​ട്ടു​കാ​ര​ൻ പ്ര​തീ​ഷ് സ്വാ​ഗ​ത​വും എ​ഴു​ത്തു​കാ​രി സ്വ​പ്ന ന​ന്ദി​യും പ​റ​ഞ്ഞു.