മാ​ന​വേ​ദ​നി​ലെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഡി​സം​ബ​റി​ൽ ന​ട​ത്താ​ൻ എം​എ​ൽ​എ​യു​ടെ നി​ർ​ദേ​ശം
Tuesday, October 27, 2020 11:08 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ഗ​വ.​മാ​ന​വേ​ദ​ൻ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പു​തി​യ​താ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഡി​സം​ബ​റി​ൽ ന​ട​ത്താ​ൻ പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ നി​ർ​ദേ​ശം. സ്കൂ​ളി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന് വേ​ണ്ടി നി​ല​ന്പൂ​ർ ബി​ആ​ർ​സി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ന​വം​ബ​റി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം തീ​ർ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​തെ​ങ്കി​ലും പ്ര​വൃ​ത്തി​ക​ൾ ഡി​സം​ബ​ർ ആ​ദ്യ​ത്തോ​ടെ മാ​ത്ര​മേ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​വു എ​ന്ന​തി​നാ​ലാ​ണ് ഉ​ദ്ഘാ​ട​നം ഡി​സം​ബ​ർ മൂ​ന്നാം വാ​ര​ത്തി​ലേ​ക്ക് നീ​ളു​ന്ന​ത്. സ്കൂ​ളി​ലെ ശു​ചി​മു​റി​ക​ളി​ൽ എ​ക്സോ​സ്റ്റി​ങ് സം​വി​ധാ​ന​ത്തി​ന്‍റെ കു​റ​വും ശു​ചി​മു​റി​ക​ളി​ലെ വെ​ളി​ച്ച കു​റ​വും യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്തു. ഇ​തി​ന് പ​രി​ഹാ​രം കാ​ണാ​ൻ ക​രാ​റു​കാ​രു​മാ​യി സം​സാ​രി​ച്ച​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ​ക്ക് വേ​ണ്ടി അ​നു​വ​ദി​ച്ച തു​ക​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ നി​ല​ന്പൂ​ർ മ​ണ്ഡ​ല​ത്തി​ലാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.
ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ന് ര​ണ്ടു നി​ല​ക​ളി​ലാ​യി 30 ക്ലാ​സ് മു​റി​ക​ളു​ള്ള ഒ​രു ബ്ലോ​ക്കും വി.​എ​ച്ച്എ​സ്ഇ വി​ഭാ​ഗ​ത്തി​ന് ര​ണ്ട് നി​ല​ക​ളി​ൽ ആ​വ​ശ്യ​മാ​യ ക്ലാ​സ് മു​റി​ക​ളു​മാ​ണ് ഉ​ദ്ഘാ​ട​ന​ത്തി​ന് ത​യ്യാ​റാ​കു​ന്ന​ത്. ഇ​തി​ന് പു​റ​മെ സ്കൂ​ളി​ന്‍റെ അ​ടു​ക്ക​ള​യും പൂ​ർ​ത്തി​യാ​യി വ​രു​ന്നു. അ​ഞ്ചു​കോ​ടി രൂ​പ​യാ​ണ് സ​ർ​ക്കാ​ർ വി​ഹി​ത​മാ​യി ന​ൽ​കു​ന്ന​ത്. അ​വ​ശേ​ഷി​ക്കു​ന്ന തു​ക വി​വി​ധ ഫ​ണ്ടു​ക​ളി​ൽ നി​ന്ന് സ​മാ​ഹ​രി​ക്കു​ന്ന​താ​ണ്. നി​ല​ന്പൂ​ർ മ​ണ്ഡ​ല​ത്തി​ലെ മ​റ്റു ഒ​ൻ​പ​ത് സ്കൂ​ളു​ക​ളി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ ചേ​ർ​ന്ന യോ​ഗ​ത്തി​ലും എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ട​ക്ക​ര, മൂ​ത്തേ​ടം, പൂ​ക്കോ​ട്ടും​പാ​ടം, പ​റ​ന്പ സ്കൂ​ളു​ക​ളി​ലും പ​ദ്ധ​തി വി​ഹി​ത​ത്തി​ൽ നി​ന്നു​ള്ള ഫ​ണ്ടു​പ​യോ​ഗി​ച്ച് പു​ള്ളി​യി​ൽ, പ​ള​ളി​ക്കു​ത്ത്, ച​ന്ത​ക്കു​ന്ന്, ക​രി​ന്പു​ഴ, ക​വ​ള​മു​ക്ക​ട്ട എ​ന്നീ സ്കൂ​ളു​ക​ളി​ലും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു​ണ്ട്. ന​ബാ​ർ​ഡി​ന്‍റെ ഒ​രു കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ച് മ​രു​ത ഹൈ​സ്കൂ​ളി​ലും നി​ർ​മാ​ണം ന​ട​ന്നു​വ​രു​ന്നു. ഇ​വ​യു​ടെ ഉ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്താ​നും എം​എ​ൽ​എ നി​ർ​ദ്ദേ​ശി​ച്ചു. വി​വി​ധ യോ​ഗ​ങ്ങ​ളി​ൽ പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​ക്ക് പു​റ​മെ പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​മ​ണി, നി​ല​ന്പൂ​ർ ബി​പി​ഒ മ​നോ​ജ് കു​മാ​ർ, വി​വി​ധ സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പ​ക​ർ, ക​രാ​റു​കാ​ർ, നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ, പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.