മ​ങ്ക​ട വാ​യ​ന​ശാ​ല​യ്ക്ക് കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ അ​നു​മ​തി
Thursday, October 29, 2020 11:52 PM IST
മ​ങ്ക​ട: മ​ങ്ക​ട വാ​യ​ന​ശാ​ല​ക്ക് മു​ക​ളി​ൽ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​രി​ൽ നി​ന്നു അ​നു​മ​തി ല​ഭി​ച്ച​താ​യി ടി.​എ അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ അ​റി​യി​ച്ചു.
എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന പ​ദ്ധ​തി​യി​ൽ നി​ന്നു പ​ത്തു ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് നി​ല​വി​ലെ വാ​യ​ന ശാ​ല​ക്ക് മു​ക​ളി​ൽ ഹാ​ൾ നി​ർ​മി​ക്കു​ന്ന​തി​നു എം​എ​ൽ​എ സ​ർ​ക്കാ​രി​ൽ ന​ൽ​കി​യ പ്ര​ത്യേ​ക അ​നു​മ​തി​ക്കാ​ണ് അം​ഗീ​കാ​രം ന​ൽ​കി​യ​ത്.
ആ​വ​ശ്യം ഉ​ന്ന​യി​ച്ച് മ​ങ്ക​ട പൊ​തു​ജ​ന വാ​യ​ന​ശാ​ല ഭാ​ര​വാ​ഹ​ക​ൾ എം​എ​ൽ​എ​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു. പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന എ ​ഗ്രേ​ഡ് വാ​യ​ന​ശാ​ല​യാ​ണ് മ​ങ്ക​ട പൊ​തു ജ​ന​വാ​യ​ന​ശാ​ല.
1955 ൽ ​സ്ഥാ​പി​ത​മാ​യ വാ​യ​ന​ശാ​ല മ​ങ്ക​ട​യു​ടെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക മേ​ഖ​ല​യി​ൽ സ​ജീ​വ ഇ​ട​പെ​ട​ൽ ന​ട​ത്തി​വ​രു​ന്ന സ്ഥാ​പ​ന​മാ​ണ്.