നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ൾ പി​ൻ​വ​ലി​ക്കാ​നു​ള്ള സ​മ​യ പ​രി​ധി ഇ​ന്ന് അ​വ​സാ​നി​ക്കും
Monday, November 23, 2020 12:48 AM IST
മ​ല​പ്പു​റം: ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി സ്ഥാ​നാ​ർ​ത്ഥി​ക​ൾ സ​മ​ർ​പ്പി​ച്ച നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക​ക​ൾ പി​ൻ​വ​ലി​ക്കു​ന്ന​തി​നു​ള്ള സ​മ​യ പ​രി​ധി ഇ​ന്ന് ഉ​ച്ച​യ്ക്ക് മൂ​ന്ന് മ​ണി​യ്ക്ക് അ​വ​സാ​നി​ക്കും. ഇ​തോ​ടെ ജി​ല്ല​യി​ൽ വി​വി​ധ ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​യ്ക്കു​ള്ള മ​ത്സ​ര​ത്തി​ന്‍റെ യ​ഥാ​ർ​ഥ ചി​ത്രം തെ​ളി​യും.നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ൾ പി​ൻ​വ​ലി​യ്ക്കു​ന്ന​ത് ജി​ല്ല​യി​ൽ തു​ട​രു​ക​യാ​ണ്. ഇ​ന്ന​ലെ വൈ​കീ​ട്ട് 6.10 വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് മ​ല​പ്പു​റം ജി​ല്ല​യി​ലെ 94 ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും 12 ന​ഗ​ര​സ​ഭ​ക​ളി​ലേ​ക്കും 15 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്കു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ൾ സ​മ​ർ​പ്പി​ച്ച നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക​ക​ളി​ൽ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം അം​ഗീ​ക​രി​ച്ച പ​ത്രി​ക​ക​ളി​ൽ 957 പ​ത്രി​ക​ക​ൾ പി​ൻ​വ​ലി​ച്ചു. ജി​ല്ല​യി​ലി​പ്പോ​ൾ 13,762 പേ​രാ​ണ് മ​ത്സ​ര രം​ഗ​ത്ത് തു​ട​രു​ന്ന​ത്.
ന​ഗ​ര​സ​ഭ​ക​ളി​ൽ 2,177 പോ​രാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​പ്പോ​ൾ മ​ത്സ​ര രം​ഗ​ത്ത് 10,034 പേ​രാ​ണു​ള്ള​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ1,347 പേ​ർ മ​ത്സ​ര രം​ഗ​ത്ത് തു​ട​രു​ന്നു. മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ ഇ​തു​വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് 204 സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​ര​രം​ഗ​ത്ത് തു​ട​രു​ന്നു.