സാ​യു​ധ സേ​നാ പ​താ​ക നി​ധി​യി​ലേ​ക്കു തു​ക സ​മാ​ഹ​രി​ക്കും
Friday, November 27, 2020 11:06 PM IST
മ​ല​പ്പു​റം: സാ​യു​ധ സേ​നാ പ​താ​ക നി​ധി​യു​ടെ​യും ജി​ല്ലാ സൈ​നി​ക ബോ​ർ​ഡി​ന്‍റെ​യും സം​യു​ക്ത യോ​ഗം ചേ​ർ​ന്നു. അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ 2020-21 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ സാ​യു​ധ സേ​നാ പ​താ​ക നി​ധി​യി​ലേ​ക്ക് 20 ല​ക്ഷം രൂ​പ സ​മാ​ഹ​രി​ക്കു​വാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.
യു​ദ്ധ​ത്തി​ൽ മ​രി​ച്ച ജ​വാ​ൻ​മാ​രു​ടെ ആ​ശ്രി​ത​ർ​ക്കും അം​ഗ​വൈ​ക​ല്യം സം​ഭ​വി​ച്ച ജ​വാ​ൻ​മാ​ർ​ക്കും വി​മു​ക്ത ഭ​ടന്മാ​രു​ടെ ആ​ശ്രി​ത​ർ​ക്കു​ള്ള ക്ഷേ​മ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ൾ​ക്കു​മാ​യാ​ണ് ഈ ​തു​ക വി​നി​യോ​ഗി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ നി​ർ​ധ​ന​രാ​യ വി​മു​ക്ത ഭ​ട​ൻ​മാ​ർ​ക്കും അ​വ​രു​ടെ ആ​ശ്രി​ത​ർ​ക്കും ജി​ല്ലാ മി​ലി​ട്ട​റി ബ​നി​വ​ല​ന്‍റ് ഫ​ണ്ടി​ൽ നി​ന്നു 2,83,000 രൂ​പ അ​നു​വ​ദി​ക്കാ​നും സം​സ്ഥാ​ന മി​ലി​റ്റ​റി ബ​നി​വ​ല​ന്‍റ് ഫ​ണ്ടി​ൽ നി​ന്നു ധ​ന​സ​ഹാ​യ​മാ​യി 64,000 രൂ​പ ന​ൽ​കു​വാ​നും യോ​ഗം ശി​പാ​ർ​ശ ചെ​യ്തു.