പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കു​ടും​ബ സം​ഗ​മം
Monday, November 30, 2020 11:17 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ:​ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തോ​ടെ സി​പി​എം എ​ന്ന രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യെ ജ​ന​ങ്ങ​ൾ ക​ട​ലി​ലെ​റി​യു​മെ​ന്നു കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ കു​ടും​ബ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ​എ​എ​ഫ്ഇ വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യും ധ​ന​മ​ന്ത്രി​യും സ്കൂ​ൾ കു​ട്ടി​ക​ളെ​പ്പോ​ലെ വ​ഴ​ക്കു കൂ​ടു​ക​യാ​ണ്. സി​പി​എ​മ്മി​ന്‍റെ അ​വ​സാ​ന ക​ച്ചി​ത്തു​രു​ന്പാ​ണ് കേ​ര​ളം. സി​പി​എ​മ്മി​നെ കു​ഴി​ച്ചു​മൂ​ടു​ന്ന നേ​താ​വാ​യി പി​ണ​റാ​യി വി​ജ​യ​ൻ മാ​റും. സി​പി​എം ഇ​പ്പോ​ൾ സ്വ​ത​ന്ത്ര പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ർ​ട്ടി​യു​ടെ ശേ​ഷ​ക്രി​യ അ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും സി​പി​എ​മ്മു​കാ​ർ സ്വ​പ്നം ക​ണ്ട കേ​ര​ളം ആ​ണോ ഇ​പ്പോ​ൾ ഉ​ള്ള​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.
സി​പി​എ​മ്മും ബി​ജെ​പി​യും കേ​ര​ള​ത്തി​ൽ ര​ഹ​സ്യ​ധാ​ര​ണ ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നു തെ​ളി​വാ​ണ് ബി​ജെ​പി പ​ല​യി​ട​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്താ​ത്ത​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. കെ​പി​സി​സി സെ​ക്ര​ട്ട​റി വി. ​ബാ​ബു​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ​മ​ന്ത്രി​മാ​രാ​യ എ.​പി അ​നി​ൽ​കു​മാ​ർ, മ​ഞ്ഞ​ളാം​കു​ഴി അ​ലി, നാ​ല​ക​ത്ത് സൂ​പ്പി എ​ന്നി​വ​രും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ. ​മു​ഹ​മ്മ​ദ് കു​ഞ്ഞി,
സെ​ക്ര​ട്ട​റി നൗ​ഷാ​ദ​ലി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി പ്ര​കാ​ശ്, സി. ​സേ​തു​മാ​ധ​വ​ൻ, എ.​കെ.​നാ​സ​ർ, എം.​എം.​സ​ക്കീ​ർ ഹു​സൈ​ൻ, കെ.​എ​ച്ച്.​അ​ബു, സി.​കെ. ഹാ​രി​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.