റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ: നി​വേ​ദ​നം ന​ൽ​കി
Tuesday, December 1, 2020 11:56 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ -പ​ട്ടാ​ന്പി റോ​ഡ് മു​ത​ൽ തൂ​ത വ​രെ​യു​ള്ള റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സ​മ​സ്ത മ​ണ്ഡ​ലം ക​മ്മി​റ്റി പി​ഡ​ബ്ലി​യു​ഡി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി. ആ​ശു​പ​ത്രി​ക​ളും വി​ദ്യാ​ഭ്യാ​സ, തൊ​ഴി​ൽ സ്ഥാ​പ​ന​ങ്ങ​ളു​മു​ള്ള ന​ഗ​ര​ത്തി​ലേ​ക്ക് ഒ​ട്ടേ​റെ ആ​ളു​ക​ൾ ആ​ശ്ര​യി​ക്കു​ന്ന വ​ഴി കൂ​ടി​യാ​ണി​ത്.
സ​മ​സ്ത മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ആ​ന​മ​ങ്ങാ​ട് മു​ഹ​മ്മ​ദ്കു​ട്ടി ഫൈ​സി, എ​സ് വൈഎ​സ് സെ​ക്ര​ട്ട​റി ശ​മീ​ർ ഫൈ​സി ഒ​ട​മ​ല, എ​സ്കെഎ​സ്എ​സ്എ​ഫ് ഭാ​ര​വാ​ഹി​ക​ളാ​യ സ​ൽ​മാ​ൻ ഫൈ​സി തി​രൂ​ർ​ക്കാ​ട്, ആ​ശി​ഖ് പാ​താ​രി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.