എ​ന്‍.​എ​ന്‍. ക​ക്കാ​ട് സാ​ഹി​ത്യ പു​ര​സ്‌​കാ​രം ആ​ദിത് കൃ​ഷ്ണ ചെ​മ്പ​ത്തി​ന്
Friday, December 4, 2020 12:48 AM IST
കോ​ഴി​ക്കോ​ട്: മ​യി​ല്‍​പ്പീ​ലി ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി ഏ​ര്‍​പ്പെ​ടു​ത്തി​യ പ​തി​നൊ​ന്നാ​മ​ത് എ​ന്‍ .എ​ന്‍. ക​ക്കാ​ട് സാ​ഹി​ത്യ പു​ര​സ്‌​കാ​രം പെ​രി​ന്ത​ല്‍​മ​ണ്ണ സ്വ​ദേ​ശി ആ​ദി​ത് കൃ​ഷ്ണ ചെ​മ്പ​ത്തി​ന്. ആ​ദി​ത്ത് കൃ​ഷ്ണ​യു​ടെ കി​ടു​വ​ന്‍റെ യാ​ത്ര എ​ന്ന കൃ​തി​യാ​ണ് പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍​ഹ​മാ​യ​ത്.
പ​തി​നാ​യി​ര​ത്തി ഒ​ന്നു രൂ​പ​യും ശി​ല്‍​പ്പ​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം. ഡോ. ​അ​മ്പ​ല​പ്പു​ഴ ഗോ​പ​കു​മാ​ര്‍ ചെ​യ​ര്‍​മാ​നും സി.​കെ. ബാ​ല​കൃ​ഷ്ണ​ന്‍ ക​ണ്‍​വീ​ന​റും ഡോ.​ശ്രീ​ശൈ​ലം ഉ​ണ്ണി​കൃ​ഷ്ണ​ന്‍, കെ.​പി. ബാ​ബു​രാ​ജ​ന്‍ എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളു​മാ​യ വി​ധി​നി​ര്‍​ണ​യ സ​മി​തി ആ​ണ് ആ​ദി​ത് കൃ​ഷ്ണ​യെ പു​ര​സ്‌​കാ​ര​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.
ബാ​ല​സം​വി​ധാ​യ​ക​നും അ​ഭി​നേ​താ​വു​മാ​യ ആ​ദി​ത് കൃ​ഷ്ണ കോ​ട്ട​യം സി​എം​എ​സ് കോ​ള​ജി​ല്‍ ഒ​ന്നാം വ​ര്‍​ഷ മ​ല​യാ​ളം ബി​രു​ദ വി​ദ്യാ​ര്‍​ഥി​യാ​ണ്.
ഡി​സം​ബ​ര്‍ അ​വ​സാ​ന​വാ​രം കോ​ഴി​ക്കോ​ട്ട് ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കും.