ജ​ർ​മ​ൻ ഷെ​പ്പേ​ർ​ഡ് നാ​യ​ക്കു​ഞ്ഞു​ങ്ങ​ൾ മോ​ഷ​ണം പോ​യി പ​രാ​തി​യു​മാ​യി വി​ദ്യാ​ർ​ഥി​നി​ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ
Sunday, January 17, 2021 12:23 AM IST
മു​ക്കം: ഒ​രാ​ഴ്ച​യ്ക്കി​ടെ ര​ണ്ട് ജ​ർ​മ​ൻ ഷെ​പ്പേ​ർ​ഡ് നാ​യ​ക്കു​ഞ്ഞു​ങ്ങ​ളെ മോ​ഷ​ണം പോ​യ​തി​നെ തു​ട​ർ​ന്ന് പ​രാ​തി​യു​മാ​യി വി​ദ്യാ​ർ​ഥി​നി​ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി. ഗോ​ത​മ്പ് റോ​ഡ് പ​ന്നി​ക്കോ​ട്ടു തൊ​ടി ബാ​ബു​വി​ന്‍റെ മ​ക​ളും ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​മാ​യ അ​യ​ന​യും ബാ​ബു​വി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ മ​ക​ൾ ജി​ഷ്ണ​യു​മാ​ണ് പ​രാ​തി​യു​മാ​യി മു​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്.
അ​ഞ്ചു വ​ർ​ഷം മു​ൻ​പാ​ണ് ബാ​ബു ജ​ർ​മ​ൻ ഷെ​പ്പേ​ർ​ഡ് ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​യ​യെ വാ​ങ്ങി​യ​ത്. ര​ണ്ട് മാ​സം മു​ൻ​പ് നാ​യ നാ​ല് കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കി. തൊ​ട്ട​ടു​ത്ത് നി​ര​വ​ധി വീ​ടു​ക​ൾ ഉ​ള്ള​തി​നാ​ൽ സ​മീ​പ​ത്തെ റ​ബ്ബ​ർ തോ​ട്ട​ത്തി​ലാ​ണ് നാ​യ​ക​ളെ വ​ള​ർ​ത്തി​യി​രു​ന്ന​ത്. കു​ഞ്ഞു​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം കൊ​ടു​ത്ത​തും പ​രി​പാ​ലി​ച്ച​തു​മെ​ല്ലാം അ​യ​ന​യും സ​ഹോ​ദ​രി ജി​ഷ്ണ​യും ചേ​ർ​ന്നാ​യി​രു​ന്നു.
ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നും അ​ഞ്ച​ര​യ്ക്കും ഇ​ട​യി​ലാ​ണ് ആ​ദ്യ നാ​യ​ക്കു​ഞ്ഞി​നെ മോ​ഷ​ണം പോ​യ​ത്. പ​ശു​വി​ൻ പാ​ൽ കൊ​ടു​ക്കാ​ൻ സൊ​സൈ​റ്റി​യി​ൽ പോ​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. പ്ര​ദേ​ശ​ത്താ​കെ തെ​ര​ഞ്ഞെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഈ ​വി​ഷ​മ​ത്തി​ൽ നി​ന്ന് മു​ക്ത​രാ​കു​ന്ന​തി​നി​ടെ​യാ​ണ് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ര​ണ്ടാ​മ​ത്തെ നാ​യ​ക്കു​ഞ്ഞും മോ​ഷ​ണം പോ​യ​ത്.
വി​പ​ണി​യി​ൽ നാ​യ കു​ഞ്ഞി​ന് പ​തി​നാ​യി​ര​ത്തോ​ളം രൂ​പ വി​ല വ​രും. വി​ഷ​മം സ​ഹി​ക്കാ​നാ​വാ​തെ വ​ന്ന വി​ദ്യാ​ർ​ഥി​ക​ൾ മു​ക്കം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.