ആ​ദ്യ​ഘ​ട്ടം ര​ണ്ടാം ദി​ന​ത്തി​ൽ 652 പേ​ർ​ക്ക് കുത്തിവയ്പ് ന​ൽ​കി
Monday, January 18, 2021 11:51 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ വി​ത​ര​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം ര​ണ്ടാം ദി​ന​ത്തി​ൽ 11 സെ​ന്‍റ​റു​ക​ളി​ലാ​യി 652 പേ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കി.
കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ 67 പേ​ർ​ക്കും ഗ​വ. ജ​ന​റ​ൽ ഹോ​സ്പി​റ്റ​ലി​ൽ 56 പേ​ർ​ക്കും കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ഹോ​സ്പി​റ്റ​ലി​ൽ 55 പേ​ർ​ക്കു​മാ​ണ് വാ​ക്സി​ൻ ന​ൽ​കി​യ​ത്.
നാ​ദാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ 43 പേ​ർ​ക്കും പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ 83 പേ​ർ​ക്കും മു​ക്കം ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ 36 പേ​ർ​ക്കും ന​രി​ക്കു​നി ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ 70 പേ​ർ​ക്കും പ​ന​ങ്ങാ​ട് എ​ഫ്എ​ച്ച്സി​യി​ൽ 69 പേ​ർ​ക്കും ജി​ല്ലാ ആ​യു​ർ​വ്വേ​ദ ഹോ​സ്പി​റ്റ​ലി​ൽ 69 പേ​ർ​ക്കും ഫ​റോ​ക്ക് ഇ​എ​സ്ഐ ഹോ​സ്പി​റ്റ​ലി​ൽ 65 പേ​ർ​ക്കും ആ​സ്റ്റ​ർ മിം​മ്സ് ഹോ​സ്പി​റ്റ​ലി​ൽ 39 പേ​ർ​ക്കു​മാ​ണ് വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്ത​ത്.