അ​ജ​യ​ന്‍ കാ​രാ​ടി​യെ ആ​ദ​രി​ച്ചു
Monday, January 18, 2021 11:52 PM IST
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി മു​ദ്ര​ക​ലാ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ല​ളി​ത​ക​ലാ അ​ക്കാ​ദ​മി സം​സ്ഥാ​ന അ​വാ​ര്‍​ഡ് ജേ​താ​വ് ചി​ത്ര​കാ​ര​ന്‍ അ​ജ​യ​ന്‍ കാ​രാ​ടി​യെ ആ​ദ​രി​ച്ചു. സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​നും ക​വി​യു​മാ​യ ഷി​ബു മു​ത്താ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സി.​കെ. മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​തു​പ്പാ​ടി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​സി. വേ​ലാ​യു​ധ​ന്‍ അ​ജ​യ​ന്‍ കാ​രാ​ടി​യ്ക്ക് ഉ​പ​ഹാ​രം ന​ല്‍​കി. സി​നി​മാ സം​വി​ധാ​യ​ക​ന്‍ ചാ​ലി​യാ​ര്‍ ര​ഘു മു​ഖ്യാ​ഥി​തി​യാ​യി. ജ​ന​പ്ര​തി​നി​ധി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മു​ദ്ര ക​ലാ​വേ​ദി സെ​ക്ര​ട്ട​റി ശ്രീ​ജ ബി​ജു​വി​നെ അ​നു​മോ​ദി​ച്ചു.
ജെ​ന്നിം​ഗ്‌​സ് പു​തു​പ്പാ​ടി, ദി​ലീ​പ് ച​ന്ദ്ര​ന്‍, യൂ​സ​ഫ് സെ​യ്ദ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് ക​വി​താ സാ​യാ​ഹ്ന​വും ചെ​മ്പ​രു​ന്ത് നാ​ട്ടു​കൂ​ട്ടം അ​വ​ത​രി​പ്പി​ച്ച നാ​ട​ന്‍ പാ​ട്ടും അ​ര​ങ്ങേ​റി.