ബ​ജ​റ്റി​ൽ കാ​ർ​ഷി​ക ക​ടാ​ശ്വാ​സ പ​ദ്ധ​തി കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണം: കി​സാ​ൻ​ ജ​ന​ത
Monday, January 18, 2021 11:52 PM IST
പേ​രാ​മ്പ്ര: കേ​ര​ള സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റ് പൊ​തു​വെ സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ങ്കി​ലും കാ​ർ​ഷി​ലോ​ണെ​ടു​ത്ത് ജ​പ്തി ന​ട​പ​ടി​ക​ൾ നേ​രി​ട്ടുകൊ​ണ്ടി​രി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്കാ​യി ആ​ശ്വാ​സ പ​ദ്ധ​തി​ക​ൾ ഒ​ന്നുംത​ന്നെ ബ​ജ​റ്റി​ലി​ല്ലാ​തെ പോ​യ​ത് ആ​ശ​ങ്ക​യു​ണ​ർ​ത്തു​ന്ന​താ​ണ​ന്ന് കി​സാ​ൻ ജ​ന​ത സം​സ്ഥാ​ന ജ​ന​റ​ൽ സെക്ര​ട്ട​റി വ​ൽ​സ​ൻ എ​ട​ക്കോ​ട​ൻ.
‌ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച മൊ​റോ​ട്ടോ​റി​യം കാ​ല​യ​ള​വ് ക​ഴി​ഞ്ഞ​തോ​ടെ ബാ​ങ്കു​ക​ൾ ക​ടു​ത്ത ന​ട​പ​ടി​ക​ൾ എ​ടു​ക്കുകയാണ്. ക​ട​ങ്ങ​ളു​ടെ പ​ലി​ശ​യെ​ങ്കി​ലും സ​ർ​ക്കാ​ർ വ​ഹി​ച്ച് ലോ​ൺ പു​തു​ക്കി ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​ത്തി വ​രു​ന്ന ക​ർ​ഷ​ക​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കി​ട​യി​ൽ കേ​ര​ള സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന ഔ​ദാ​ര്യം ക​ർ​ഷ​ക​രി​ൽ ഏ​റെ പ്ര​തീ​ക്ഷ​യു​ണ​ർ​ത്തു​ന്ന​താ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.