ആ​വ​ടു​ക്ക​യി​ൽ ത​രി​ശു​നി​ല കൃ​ഷി പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി
Monday, March 1, 2021 12:13 AM IST
പേ​രാ​മ്പ്ര: കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​റ​വ് ച​ങ്ങ​രോ​ത്ത് ജ​ന​കീ​യ​സൂ​ത്ര​ണ പ​ദ്ധ​തി​യു​മാ​യി സം​യോ​ജി​പ്പി​ച്ചു ആ​വ​ടു​ക്ക പ​ട​ശേ​ഖ​ര​ത്തി​ൽ മ​ല​ബാ​ർ പ്ര​ത്യേ​ക ദൗ​ത്യ സം​ഘ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ 30 എ​ക്ക​ർ സ്ഥ​ല​ത്ത് ത​രി​ശു നെ​ൽ​കൃ​ഷി പ​ദ്ധ​തി ആ​രം​ഭി​ച്ചു.
ആ​വ​ടു​ക്ക പാ​ട​ശേ​ഖ​ര സ​മി​തി പ്ര​സി​ഡ​ന്‍റ് സു​രേ​ന്ദ്ര​ൻ മു​ന്നൂ​റ്റാ​ൻ ക​ണ്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പെ​രു​വ​ണ്ണാ​മൂ​ഴി കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ പി.​സി. രാ​ധാ​കൃ​ഷ്ണ​ൻ, കൃ​ഷി ഓ​ഫീ​സ​ർ പി.​കെ. ജി​ജി​ഷ എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ടീ​ൽ ഉ​ദ്ഘാ​ട​നം നി​റ​വ​ഹി​ച്ചു. പെ​രു​വ​ണ്ണാ​മൂ​ഴി കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം സ​ബ്ജ​ക്ട് മാ​റ്റ​ർ സ്പെ​ഷ​ലി​സ്റ്റ് ഡോ. ​പ്ര​കാ​ശ്, പി. ​ദി​വാ​ക​ര​ൻ, കെ.​ജി. രാ​മ​നാ​രാ​യ​ണ​ൻ, കെ. ​റ​ഷീ​ദ്, ഇ.​എം. ച​ന്ദ്ര​ൻ, ടി.​എ​സ്. ദേ​വ​രാ​ജ​ൻ, കെ. ​സു​ഗ​ത​ൻ, ഗം​ഗാ​ധ​ര​ൻ നാ​യ​ർ, മ​ല​ബാ​ർ പ്ര​ത്യേ​ക ദൗ​ത്യ സം​ഘ പ​രി​ശീ​ല​ക​രാ​യ ദീ​പു തോ​മ​സ്, ടി.​പി. വി​ഷ്ണു, പി.​എ. നി​തി​ൻ, ബി​പി​ൻ ജോ​യ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.