ബി​രി​യാ​ണി ഫെ​സ്റ്റ് 13ന്
Thursday, March 4, 2021 12:34 AM IST
മു​ക്കം: കൈ​ക​ൾ കോ​ർ​ക്കാം കാ​രു​ണ്യ യാ​ത്ര​യ്ക്കാ​യി' എ​ന്ന പ്ര​മേ​യ​ത്തി​ൽ ആം​ബു​ല​ൻ​സ് ഫ​ണ്ട് ശേ​ഖ​ര​ണാ​ർ​ഥം എം​എ​സ്എ​ഫ് മു​രി​ങ്ങം​പു​റാ​യി യൂ​ണി​റ്റ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ബി​രി​യാ​ണി ഫെ​സ്റ്റ് 13ന് ​ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ എ​ട്ട്, ഒ​ന്പ​ത്, 10, 17, 18 വാ​ർ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് സൗ​ജ​ന്യ​മാ​യി ആം​ബു​ല​ൻ​സ് സ​ർ​വി​സ് ന​ട​ത്താ​നാ​ണ് സം​ഘാ​ട​ക​രു​ടെ തീ​രു​മാ​നം.
18 ല​ക്ഷം രൂ​പ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന തു​ക. 10,000 ബി​രി​യാ​ണി ത​യാ​റാ​ക്കാ​നാ​ണ് പ​ദ്ധ​തി. മു​രി​ങ്ങം​പു​റാ​യി ഉ​ദ​യ​ഗി​രി ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ബി​രി​യാ​ണി ത​യാ​റാ​ക്കു​ക. വി​ഭ​വ​ങ്ങ​ൾ സൗ​ജ​ന്യ​മാ​യാ​ണ് ശേ​ഖ​രി​ക്കു​ന്ന​തെ​ന്നും സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ഗ​സീ​ബ് ചാ​ലൂ​ളി, പി.​പി. ശി​ഹാ​ബ്, എ.​പി. റി​ഷാ​ദ്, എ.​പി. നി​ശാ​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.