മൊ​യ്തീ​ൻ​കോ​യ ഹാ​ജി​ സ്മ​ര​ണ: ശി​ൽ​പ്പ​ത്തി​ന്‍റെ പു​ന​ര​ർ​പ്പ​ണം ഇ​ന്ന്
Sunday, April 11, 2021 12:24 AM IST
മു​ക്കം: പ്ര​ദേ​ശ​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ മു​ന്നേ​റ്റ​ത്തി​ന്‍റേ​യും അ​നാ​ഥ സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റേ​യും മ​ത​സൗ​ഹാ​ർ​ദ്ദ സം​സ്കാ​ര​ത്തി​ന്‍റേ​യും വി​ള​ക്കും വ​ഴി​കാ​ട്ടി​യു​മാ​യി​രു​ന്ന വ​യ​ലി​ൽ മൊ​യ്തീ​ൻ​കോ​യ ഹാ​ജി​യു​ടെ ഓ​ർ​മ​ക്കാ​യി മാ​ന​വം സ്ഥാ​പി​ച്ച വി​ള​ക്കു ശി​ൽ​പം ഞാ​യ​റാ​ഴ്ച ഇ​രു​വ​ഞ്ഞി​പ്പു​ഴ​യോ​ര​ത്ത് പു​ന​ര​ർ​പ്പ​ണം ചെ​യ്യും.
രാ​വി​ലെ 10.30 ന് ​മു​ക്കം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​ടി. ബാ​ബു​വും കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. സ്മി​ത​യും ചേ​ർ​ന്നു പു​ന​ര​ർ​പ്പ​ണ ക​ർ​മ്മം നി​ർ​വ​ഹി​ക്കും.