ബം​ബ​ര്‍ സ​മ്മാ​ന​ന​റു​ക്കെ​ടു​പ്പ് ന​ട​ത്തി
Sunday, April 11, 2021 12:24 AM IST
താ​മ​ര​ശേ​രി: കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ഹോം​ഷോ​പ്പ് ഓ​ണ​ര്‍​മാ​ര്‍​ക്കു വേ​ണ്ടി​യു​ള്ള ബം​ബ​ര്‍ സ​മ്മാ​ന​ന​റു​ക്കെ​ടു​പ്പ് ന​ട​ത്തി. താ​മ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഖ​ദീ​ജ സ​ത്താ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​സ​തീ​ശ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹോം​ഷോ​പ്പ് സി​ഇ​ഒ ഖാ​ദ​ര്‍ വെ​ള്ളി​യൂ​ര്‍, മാ​നേ​ജ​ര്‍ ബി​ന്ദു മേ​ലൂ​ര്‍, കു​ടും​ബ​ശ്രീ ബ്ലോ​ക്ക് കോ​ഡി​നേ​റ്റ​ര്‍ ലി​ബി​ന്‍ അ​ജ​യ് ഘോ​ഷ്, ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് അം​ഗം സു​ര​ജ ക​ല്ലു​ള്ള​തോ​ട്, കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് അം​ഗം റീ​ന സാ​ബു കു​ടും​ബ​ശ്രീ ഹോം​ഷോ​പ്പ് പ​ദ്ധ​തി സെ​ക്ര​ട്ട​റി പ്ര​സാ​ദ് കൈ​ത​ക്ക​ല്‍, ക​മ്യൂ​ണി​റ്റി ഫെ​സി​ലി​റ്റേ​റ്റ​ര്‍ കെ.​ഡി. ദി​നി​ഷ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ ര​മ സി​ദ്ധാ​ര്‍​ഥന് ബം​ബ​ര്‍ സ​മ്മാ​ന​മാ​യ വാ​ഷിം​ഗ് മെ​ഷീ​ന്‍ ല​ഭി​ച്ചു. ഷീ​ജ മേ​രി ജോ​ര്‍​ജ് സ​മാ​ശ്വാ​സ സ​മ്മാ​ന​വും നേ​ടി. സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍​മാ​രാ​യ വി​മ​ല, ജെ​സീ​റ, ക​ട്ടി​പ്പാ​റ ഷൈ​നി, സ​ഫി​യ കാ​രാ​ട്ട്, എ​ന്നി​വ​ര്‍ സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തി.