ഇ​ത്ത​വ​ണ​യും താ​രം പ്ര​കാ​ശ​ൻ ത​ന്നെ; മ​ല​യോ​ര മേ​ഖ​ല​യി​ൽ ക​ണിവെ​ള്ള​രി​ വി​ള​വെ​ടു​പ്പ് തു​ട​ങ്ങി
Sunday, April 11, 2021 12:25 AM IST
മു​ക്കം: ക​ന​ക വ​ർ​ണ്ണ​ത്തി​ൽ നി​റ സ​മൃ​ദ്ധ​മാ​ണ് പെ​രു​വ​യ​ൽ പു​തി​യോ​ട്ടി​ൽ​താ​ഴം വ​യ​ൽ. വി​ള​ഞ്ഞു പാ​ക​മാ​യി​രി​ക്ക​യാ​ണ് ഇ​വി​ടെ ക​ണി​വെ​ള്ള​രി​ക​ൾ. പ​തി​വു​പോ​ലെ മ​ന​ക്ക​ൽ പു​തി​യോ​ട്ടി​ൽ പ്ര​കാ​ശ​ൻ ത​ന്നെ​യാ​ണ് ഇ​ത്ത​വ​ണ​യും ക​ണിവെ​ള്ള​രി ക​ർ​ഷ​ക​രി​ൽ താ​രം. ഒ​രേ​ക്ക​ർ പാ​ട​ത്താ​ണ് ഈ ​വ​ർ​ഷ​ത്തെ കൃ​ഷി. ക​ഴി​ഞ്ഞ വ​ർ​ഷം കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ര​ണം വി​റ്റ​ഴി​ക്കാ​ൻ പ​റ്റാ​താ​യ​തോ​ടെ മി​ക്ക​ക​ർ​ഷ​ക​രും ക​ണി വെ​ള്ള​രി​ക്കൃ​ഷി ഉ​പേ​ക്ഷി​ച്ചി​രു​ന്നു. പ്ര​തി​സ​ന്ധി ഭ​യ​ന്ന് പ്ര​കാ​ശ​നും ഒ​രേ​ക്ക​ർ ആ​ക്കി ചു​രു​ക്കി​യാ​ണ് കൃ​ഷി​യി​റ​ക്കി​യി​രു​ന്ന​ത്. പാ​ര​മ്പ​ര്യ​മാ​യി പ​ക​ർ​ന്നു കി​ട്ടി​യ കൃ​ഷി ആ​യ​തു കൊ​ണ്ടാ​ണ് ക​ണി​വെ​ള്ള​രി കൃ​ഷി​യെ ന​ഷ്ടം നോ​ക്കാ​തെ കാ​ത്തു​വയ്​ക്കു​ന്ന​ത്. വി​ത്തി​ട്ടാ​ൽ അ​ൻ​പ​താം ദി​വ​സം ക​ണി വെ​ള്ള​രി വി​ള​വെ​ടു​ക്കാം.​ കണി​വെ​ള്ള​രി​ക​ൾ മൊ​ത്ത​ത്തി​ൽ ശേ​ഖ​രി​ക്കാ​ൻ റി​ല​യ​ൻ​സ് ഉൾ​പ്പെ​ടെ​യു​ള്ള​വ​ർ നേ​രി​ട്ടെ​ത്തു​ന്നു​ണ്ട്.

അ​ത് ക​ർ​ഷ​ക​ർ​ക്ക് ഗു​ണ​ക​ര​വും വി​ല കൂ​ടു​ത​ൽ ല​ഭ്യ​മാ​ക്കു​മെ​ന്നു​മാ​ണ് പ്ര​കാ​ശ​ന്‍റെ സാ​ക്ഷ്യം. 40 മു​ത​ൽ 45 രൂ​പ വ​രെ​യാ​ണ് വി​പ​ണി വി​ല. വി​ഷു അ​ടു​ക്കു​ന്ന​തോ​ടെ വി​ല ഇ​നി​യും വ​ർ​ധിക്കും. ചെ​റു​തും ക​ടും​മ​ഞ്ഞ നി​റ​ത്തി​ലു​ള്ള​തി​നു​മാ​ണ്മാ​ർ​ക്ക​റ്റി​ൽ ഡി​മാ​ന്‍റ് കൂ​ടു​ത​ൽ. ക​ടു​ത്ത ചൂ​ടി​ൽ വെ​ള്ള​രി​ക​ൾ​പൊ​ട്ടി കീ​റു​ന്ന​ത് വെ​ല്ലു​വി​ളി​യാ​ണ്. ഒ​പ്പം വി​ഷു​വി​ന് ഇ​ത്ത​വ​ണ​യും നി​യ​ന്ത്ര​ണം ക​ടു​പ്പ​മാ​കു​മോ എ​ന്ന ആശ​ങ്ക​യു​മു​ണ്ട്.