ടൂ​റി​സം മേ​ഖ​ല​യ്ക്ക് വീണ്ടും തി​രി​ച്ച​ടി​യാ​യി കോ​വി​ഡ് വ്യാ​പ​നം
Monday, April 12, 2021 12:51 AM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് വ്യാ​പ​നം ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ രൂ​ക്ഷ​മാ​യ​തോ​ടെ ടൂ​റി​സം മേ​ഖ​ല​യി​ല്‍ വീ​ണ്ടും ആ​ശ​ങ്ക. അ​വ​ധി​ക്കാ​ലം കു​ടും​ബ​സ​മേ​തം അ​ടി​ച്ചു​പൊ​ളി​ക്കാ​ന്‍ കാ​ത്തി​രു​ന്ന​വ​ര്‍​ക്കാ​ണ് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തി​രി​ച്ച​ടി​യാ​കു​ന്ന​ത്.
പു​തു​വ​ര്‍​ഷം മു​ത​ല്‍ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം വ​ലി​യ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. കോ​വി​ഡ് ഒ​ന്നു ത​ണു​ത്ത ഘ​ട്ട​ത്തി​ലാ​യി​രു​ന്നു ഇ​ത്. ഈ ​കാ​ല​യ​ള​വി​ല്‍ ദി​നം​പ്ര​തി രോ​ഗി​ക​ളു​ടെ എ​ണ്ണം അ​ഞ്ഞൂ​റി​ല്‍ താ​ഴേ​ക്ക് എ​ത്തു​ക​യും ചെ​യ്ത​തോ​ടെ ആ​ളു​ക​ള്‍ കു​ടും​ബ​സ​മേ​തം ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ത്തു​ട​ങ്ങി.​
എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ യൂ​ടേ​ണ്‍ എ​ടു​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്ന് ടൂ​റി​സം രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍ പ​റ​യു​ന്നു. വി​ഷു​ക്കാ​ല​വും തു​ട​ര്‍​ന്നു​വ​രു​ന്ന പെ​രു​ന്നാ​ൾ ആ​ഘോ​ഷ​വു​മെ​ല്ലാം ടൂ​റി​സം രം​ഗ​ത്തു വ​ലി​യ ഉ​ണ​ർ​വു​ണ്ടാ​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ.
മ​ഹാ​മാ​രി​യു​ടെ തു​ട​ക്ക​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി രാ​ജ്യ​വ്യാ​പ​ക അ​ട​ച്ചു​പൂ​ട്ട​ലി​ൽ ത​ക​ർ​ന്ന ടൂ​റി​സം മേ​ഖ​ല ക്ര​മേ​ണ തി​രി​ച്ചു​വ​ന്നു​കൊ​ണ്ടി​രി​ക്കെ​യാ​ണ് ര​ണ്ടാം ത​രം​ഗ​മെ​ത്തു​ന്ന​ത്.
ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ച് മു​ത​ൽ ന​വം​ബ​ർ വ​രെ നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​യി​രു​ന്നു ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്ന​ത്‌.
എ​സ്എ​സ്എ​ൽ​സി, പ്ല​സ് -ടു ​പ​രീ​ക്ഷ​ക​ൾ ക​ഴി​യു​ന്ന​തോ​ടെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് വ​ലി​യ ഒ​ഴു​ക്കാ​ണ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്‌.
നി​ല​വി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ബേ​പ്പൂ​ർ പു​ലി​മു​ട്ട് തീ​രം, ക​ട​ലു​ണ്ടി ക​മ്യൂ​ണി​റ്റി റി​സ​ർ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ക്ഷി​സ​ങ്കേ​തം, ഇ​ക്കോ ടൂ​റി​സം, ക​ട​ലു​ണ്ടി​ക്ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം പ​തി​വു​പോ​ലെ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​ത്തു​ന്നു​ണ്ട്.
ക​ട​ലു​ണ്ടി പ​ക്ഷി​സ​ങ്കേ​ത​ത്തി​ൽ മാ​സ​ങ്ങ​ളാ​യു​ള്ള ദേ​ശാ​ട​ന പ​ക്ഷി​ക​ളു​ടെ നി​റ​സാ​ന്നി​ധ്യം ദൂ​ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രു​ടെ വ​ര​വു കൂ​ട്ടു​ന്നു​ണ്ട്.