‘നൊ​ണ’ നാ​ട​കം പ്ര​ദ​ര്‍​ശ​ിപ്പിച്ചു
Monday, April 12, 2021 12:52 AM IST
താ​മ​ര​ശേ​രി: കൊ​ടു​വ​ള്ളി ബ്ലാ​ക്ക് തി​യേ​റ്റ​റി​ന്‍റെ "നൊ​ണ' നാ​ട​കം കൊ​ടു​വ​ള്ളി​യി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചു. മ​ഹേ​ന്ദ്ര എ​ക്‌​സി​ല​ന്‍​സ് ഇ​ന്‍ തി​യേ​റ്റ​ര്‍ നാ​ട​ക​മ​ത്സ​ര​ത്തി​ല്‍ ഓ​ണ്‍​ലൈ​ന്‍ നാ​ട​ക പ്ര​ദ​ര്‍​ശ​ന​ത്തി​നാ​യ് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്തി​നെ തു​ട​ര്‍​ന്നാ​ണ് ഓ​ണ്‍​ലൈ​നി​ല്‍ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. തു​ട​ര്‍​ന്ന് ന​ട​ന്ന നാ​ട​ക പ്ര​വ​ര്‍​ത്ത​ക​രു​ടെ സ്‌​നേ​ഹ സം​ഗ​മ​വും സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​വും കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ. ​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ വെ​ള്ള​റ അ​ബ്ദു, വേ​ളാ​ട്ട് മു​ഹ​മ്മ​ദ്, ഹ​രീ​ഷ് പ​ണി​ക്ക​ര്‍, ഒ.​പി. അ​ബ്ദു​ള്‍ റ​ഷീ​ദ്, കെ. ​ഷ​റ​ഫു​ദീ​ന്‍, ബൈ​ജു കൊ​ടു​വ​ള്ളി, പി. ​പ്ര​ദീ​പ്, ഒ. ​പു​ഷ്പ​ന്‍, എ​ന്‍.​ആ​ര്‍. റി​നീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.