ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന്
Sunday, April 18, 2021 11:19 PM IST
മു​ക്കം: മ​ല​യോ​ര മേ​ഖ​ല​യി​ൽ കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ വ്യാ​പ​നം രൂ​ക്ഷ​മാ​കു​മ്പോ​ഴും മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന് ആ​ക്ഷേ​പം. ന​ഗ​ര​സ​ഭ​യു​ടെ പ്ര​ധാ​ന ചു​മ​ത​ല​ക​ളാ​യ ആ​രോ​ഗ്യം, രോ​ഗ​പ്ര​തി​രോ​ധം, പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ പാ​ളി​ച്ച​ക​ൾ സം​ഭ​വി​ക്കു​ന്ന​താ​യും കൃ​ത്യ​മാ​യ ഏ​കോ​പ​ന​മി​ല്ലാ​യ്മ ഈ ​മേ​ഖ​ല​ക​ളി​ൽ പ്ര​ക​ട​മാ​ണെ​ന്നും ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച് പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ കോ​ഴ​ഞ്ചേ​രി ദാ​മോ​ദ​ര​ൻ മു​ക്കം ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ൽ​കി.
മു​ക്കം ന​ഗ​ര​സ​ഭ​ക്ക് സ്വ​ന്ത​മാ​യി ആ​രോ​ഗ്യ വി​ഭാ​ഗ​വും ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ജീ​വ​ന​ക്കാ​ർ ഉ​ണ്ടാ​യി​രി​ക്കെ അ​വ​രി​ൽ ഒ​രാ​ളെ​പ്പോ​ലും ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന കോ​വി​ഡ് പ്ര​തി​രോ​ധ ക്യാ​ന്പു​ക​ളി​ൽ കാ​ണാ​റി​ല്ലെ​ന്ന് ഇ​ദ്ദേ​ഹം പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ്ര​തി​പ​ക്ഷ​വും ഇ​തേ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ആ​രോ​ഗ്യ രം​ഗ​ത്തെ ന​ഗ​ര​സ​ഭ​യു​ടെ അ​പാ​ക​ത​ക​ൾ ഉ​ന്ന​യി​ച്ച സി​എ​ച്ച്സി​യി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റെ വേ​ദി​യി​ൽ അ​വ​ഹേ​ളി​ച്ച​തി​നെ തു​ട​ർ​ന്ന് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ച​താ​യും ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു​ണ്ട്.