സ്ഫോ​ട​ക​വ​സ്തു എ​റി​ഞ്ഞ സം​ഭ​വം: സ​മ​ഗ്ര അ​ന്വേ​ഷ​ണം വേണമെന്ന്
Wednesday, May 5, 2021 11:56 PM IST
കാ​യ​ണ്ണ: കാ​യ​ണ്ണ ശാ​ഖാ മു​സ്‌​ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് പ​ള്ളി​താ​ഴ അ​മ്മ​തി​ന്‍റെ​യും മു​സ്ലിം​ലീ​ഗ് പ്ര​വ​ർ​ത്ത​ക​നാ​യ കു​രു​ടി​ച്ചി​ക​ണ്ടി മു​ഹ​മ്മ​ദി​ന്‍റെ​യും വീ​ടു​ക​ൾ​ക്കു​നേ​രെ സ്ഫോ​ട​ക​വ​സ്തു എ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ട​ണ​മെ​ന്ന് മു​സ്ലിം​ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി സി.​പി.​എ. അ​സീ​സ്. അ​ക്ര​മം ആ​സൂ​ത്രി​ത​മാ​ണ്. സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ ഉ​യ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വീ​ടു​ക​ൾ അ​സീ​സ് സ​ന്ദ​ർ​ശി​ച്ചു. പ​ഞ്ചാ​യ​ത്ത്‌ മു​സ്‌​ലിം ലീ​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ പി.​സി. അ​സൈ​നാ​ർ, പി. ​സി. ഷീ​ർ, കെ.​കെ. കു​ഞ്ഞ​മ്മ​ദ്, സി.​കെ.​അ​സീ​സ്, റി​യാ​സ് കാ​യ​ണ്ണ, സി.​കെ. അ​ജ്നാ​സ് എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.