കോ​വി​ഡ് മരണങ്ങൾ
Saturday, May 8, 2021 10:04 PM IST
കു​റ്റ്യാ​ടി: താ​ഴെ വ​ട​യ​ത്തെ കൊ​ര​ട്ടോ​ടി മീ​ത്ത​ൽ കു​മാ​ര​ൻ (58) കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. ഭാ​ര്യ: ദേ​വി. മ​ക്ക​ൾ: സ​നി​ലേ​ഷ് (സി​പി​എം മാ​വു​ള്ള ചാ​ലി​ൽ ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗം), സൗ​മ്യ. മ​രു​മ​ക​ൻ: ര​മേ​ശ​ൻ ന​രി​ക്കാ​ട്ടേ​രി. സ​ഹോ​ദ​ര​ങ്ങ​ൾ: കെ.​എം. രാ​ജ​ൻ (സി​പി​എം താ​ഴെ വ​ട​യം ബ്രാ​ഞ്ച് അം​ഗം), പ​രേ​ത​രാ​യ നാ​ണു, ക​ണ്ണ​ൻ, നാ​രാ​യ​ണി.
.
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ര​ണ്ട് വ്യാ​പാ​രി​ക​ള്‍ മ​രി​ച്ചു. പേ​രാ​മ്പ്ര മാ​ർ​ക്ക​റ്റി​ലെ മ​ത്സ്യ വ്യാ​പാ​രി പൈ​തോ​ത്ത് റോ​ഡ് ഒ​ലീ​വ് പ​ബ്ലി​ക് സ്‌​കൂ​ളി​ന് സ​മീ​പം കു​ഴി​പ്പ​റ​മ്പി​ല്‍ മീ​ത്ത​ല്‍ കു​ഞ്ഞ​മ്മ​ദ് (65), പേ​രാ​മ്പ്ര ഗീ​ത വാ​ട​ക സ്റ്റോ​ഴ്‌​സ് ഉ​ട​മ ആ​ലോ​ക്കൂ​ട്ട​ത്തി​ല്‍ ചെ​ക്കി​ണി (84) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കു​ഞ്ഞ​മ്മ​ദ് കോ​വി​ഡ് രോ​ഗ​ബാ​ധ​യെ തു​ട​ര്‍​ന്ന് വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യ​വെ വെ​ള്ളി​യാ​ഴ്ച രാ​ത്രി വീ​ട്ടി​ല്‍ വ​ച്ച് മ​രി​ക്കു​ക​യാ​യി​രു​ന്നു. ഖ​ബ​റ​ട​ക്കി. ഭാ​ര്യ: കു​ഞ്ഞ​യി​ഷ. മ​ക്ക​ള്‍: സി​ദ്ദീ​ഖ്, റ​സാ​ക്ക് (കൈ​പ്രം), റ​സീ​ന, സീ​ന​ത്ത്. മ​രു​മ​ക്ക​ള്‍: സാ​ബി​റ (ക​ല്ലൂ​ര്), ബ​ഷീ​ര്‍ (കു​രു​ടി​മു​ക്ക്), റ​ഹ്മ​ത്ത് (കാ​വു​ന്ത​റ). സ​ഹോ​ദ​ര​ന്‍ മൊ​യ്തി (പാ​റാ​ട്ട് പാ​റ).

പേ​രാ​മ്പ്ര ഗീ​ത വാ​ട​ക സ്റ്റോ​ഴ്‌​സ് ഉ​ട​മ ആ​ലോ​ക്കൂ​ട്ട​ത്തി​ല്‍ ചെ​ക്കി​ണി കോ​വി​ഡ് ബാ​ധി​ത​നാ​യി മൊ​ട​ക്ക​ല്ലൂ​ര്‍ മ​ല​ബാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യ​വെ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ര​ണ്ടി​ന് മ​രി​ക്കു​ക​യാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: നാ​രാ​യ​ണി. മ​ക്ക​ള്‍: സു​ശീ​ല, ര​മേ​ശ​ന്‍, ഗീ​ത, അ​നീ​ഷ്. മ​രു​മ​ക്ക​ള്‍: സു​മ (കൂ​ത്താ​ളി), വി​ജ​യ​ന്‍ (വെ​ള്ളി​യോ​ട​ന്‍​ക​ണ്ടി ക​ല്ലോ​ട്), സൗ​മ്യ (വെ​ള്ളി​യോ​ട​ന്‍​ക​ണ്ടി), പ​രേ​ത​നാ​യ ഭാ​സ്‌​ക്ക​ര​ന്‍ (ത​ട്ടാ​ങ്ക​ണ്ടി കൈ​ത​ക്ക​ല്‍).